പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമനടപടി
കണ്ണൂരാൻ വാർത്ത
പയ്യന്നൂർ : പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭയിൽ ചേർന്ന ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്താൻ ചേർന്ന യോഗം തീരുമാനിച്ചു. പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ കൈക്കൊള്ളുമെന്ന് നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിതയുടെ അധ്യക്ഷതയിൽ യോഗം തീരുമാനിച്ചു.

ചടങ്ങുകളിലും മറ്റും ഡിസ്പോസിബിൾ ഇനങ്ങളായ ഗ്ലാസ്, പേപ്പർ ഇല, ഐസ്ക്രീം കപ്പ്, പ്ലാസ്റ്റിക് ക്യാരിബാഗുകൾ, ഫ്ളക്സ് ബോർഡുകൾ, പ്ലാസ്റ്റിക് അലങ്കാരങ്ങൾ, തുടങ്ങി പുനരുപയോഗമില്ലാത്ത ഒരു സാധനങ്ങളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

നൂറിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന എല്ലാ പൊതു ചടങ്ങുകളിലും ഹരിതപെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത് ഹരിതപെരുമാറ്റച്ചട്ട സർട്ടിഫിക്കറ്റ് കൈപ്പറ്റണം. ചടങ്ങുകളിലും മറ്റും ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ എല്ലാ സ്ഥാപനങ്ങളിലും തയ്യാറാക്കി പ്രദർശിപ്പിക്കും.

വൈസ്ചെയർമാൻ പി.വി. കുഞ്ഞപ്പൻ, വി. ബാലൻ, വി.വി. സജിത, ടി. വിശ്വനാഥൻ, ഇക്ബാൽ പോപ്പുലർ, എം.കെ. ഗിരീഷ്, സി. സുരേഷ്കുമാർ, എം. രജില, ആർ.പി. ജാഫർ, പി. അരുൾ, മഹല്ല്, ഓഡിറ്റോറിയം പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത