നാടെങ്ങും തീ; വിശ്രമമില്ലാതെ അഗ്നിരക്ഷാസേന

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പെരിങ്ങോം : കാട്ടു തീപടരുന്നു, വിശ്രമമില്ലാതെ പെരിങ്ങോം അഗ്നി രക്ഷാസേന. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചോടെ പെരിങ്ങോം മരാമത്ത് റസ്റ്റ് ഹൗസ്, ഫയർ സ്റ്റേഷൻ, ഗവ. ഐടിഐ, റസിഡൻഷ്യൽ സ്കൂൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുള്ള പാറ പ്രദേശത്താണ് തീ പടർന്നത്. സ്റ്റേഷൻ ഓഫിസർ പി.വി.അശോകന്റെ നേതൃത്വത്തിൽ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിലാണ് തീ അണച്ചത്. 

വെയിൽ കനത്തതോടെ പെരിങ്ങോം വയക്കര, എരമം കുറ്റൂർ, കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തുകളിൽ ഒട്ടേറെ പ്രദേശങ്ങളിൽ കാട്ടുതീ പടർന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ അനിക്കംപാറയിൽ വൻ തീപിടുത്തമുണ്ടായിരുന്നു. ഒരു പ്രദേശത്ത് തീയണച്ച് വരുമ്പോൾ മറ്റൊരു പ്രദേശത്ത് തീപടരുന്നത് പതിവാണെന്ന് സേനാംഗങ്ങൾ പറയുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha