കണ്ണൂർ ജില്ലയിലെ ഏഴ് റോഡുകള്‍ക്ക് ഭരണാനുമതി
കണ്ണൂരാൻ വാർത്ത
കണ്ണൂർ:-ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളിലെ ഏഴ് റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 9.65 കോടി രൂപയുടെ ഭരണാനുമതി. അഴിക്കോട് മണ്ഡലത്തിലെ പഴയ എന്‍.എച്ച്. വളപട്ടണം റോഡ് നവീകരണത്തിന് 1.5 കോടി രൂപ അനുവദിച്ചു. 

തളിപ്പറമ്പ് മണ്ഡലത്തിലെ തളിപ്പറമ്പ് - ഇരിട്ടി റോഡിന്റെ വിവിധ ഭാഗങ്ങളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി രൂപയും 1 കോടി രൂപയും അനുവദിച്ചു. പയ്യന്നൂര്‍ മണ്ഡലത്തില്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ അപ്രോച്ച് റോഡ് പ്രവര്‍ത്തനത്തിന് 1.50 കോടി , മട്ടന്നൂര്‍ മണ്ഡലത്തിലെ ഇരിക്കൂര്‍ പാലം അപ്രോച്ച് റോഡിന് 80 ലക്ഷം, പേരാവൂര്‍ മണ്ഡലത്തില്‍ കരിക്കോട്ടക്കരി ഈന്തുംകരി- അങ്ങാടിക്കടവ് വാണിയപ്പാറ രണ്ടാംകടവ് റോഡിന് 75 ലക്ഷം, കല്യാശ്ശേരി മണ്ഡലത്തില്‍ പുറകുന്ന്- പേരുള്‍-കാനായി- നരീക്കാംവള്ളി റോഡിന് 2.10 കോടി രൂപ വീതവുമാണ് അനുവദിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത