പാഠപുസ്തകം നേരത്തേ കൈയിലെത്തും; ഒ​ന്നാം ഘ​ട്ട വി​ത​ര​ണം ഇ​ന്ന് മു​ത​ൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ർ: ഒ​ന്നു മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ക്കു​റി പാ​ഠ​പു​സ്ത​കം നേ​ര​ത്തേ കൈ​യി​ലെ​ത്തും. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

പ​യ്യാ​മ്പ​ലം ജി​ല്ല പാ​ഠ​പു​സ്ത​ക ഡി​പ്പോ​യി​ൽ ഡി.​ഡി.​ഇ ശ​ശീ​ന്ദ്ര​വ്യാ​സ് ക​ണ്ണൂ​ർ നോ​ർ​ത്ത് സൊ​സൈ​റ്റി​ക്ക് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഒ​ന്നു​മു​ത​ൽ പ​ത്തു വ​രെ ക്ലാ​സു​ക​ളി​ലാ​യി 23 ല​ക്ഷം പു​സ്ത​ക​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ എ​​ത്തേ​ണ്ട​ത്. ഇ​തി​ൽ ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലെ പു​സ്ത​ക​ങ്ങ​ൾ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും എ​ത്തി.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​റു ല​ക്ഷം പു​സ്ത​ക​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​വകൂ​ടി പ്രി​ന്റി​ങ് ന​ട​ക്കു​ന്ന കാ​ക്ക​നാ​ട് കേ​ര​ള ബു​ക്സ് ആ​ൻ​ഡ് പ​ബ്ലി​ക്കേ​ഷ​ൻ​സ് സൊ​സൈ​റ്റി​യി​ൽ നി​ന്ന് ജി​ല്ല​യി​ലെ​ത്തി​ക്കും.

തു​ട​ർ​ന്ന് ഡി​പ്പോ​യി​ൽ നി​ന്ന് സൊ​സൈ​റ്റി​ക​ൾ​ക്കാ​ണ് പു​സ്ത​കം കൈ​മാ​റു​ക. സൊ​സൈ​റ്റി​യി​ൽ അ​ത​ത് സ്കൂ​ൾ വ​ഴി വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​യി​ലേ​ക്കും. ഡി​പ്പോ​യി​ലെ​ത്തി​ച്ച പു​സ്ത​ക​ങ്ങ​ളെ കു​ടു​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​രം​തി​രി​ക്കു​ന്ന പ്ര​വൃ​ത്തി ഇ​പ്പോ​ൾ ന​ട​ക്കു​ക​യാ​ണ്. ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു അ​ധ്യ​യ​ന വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പ് അ​ടു​ത്ത വ​ർ​ഷ​​ത്തേ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഡി​പ്പോ​യി​ലെ​ത്തു​ന്ന​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ജൂ​ൺ മാ​സ​ത്തി​ലാ​ണ് പു​സ്ത​ക​ങ്ങ​ൾ ഡി​​പ്പോ​യി​ൽത​ന്നെ​യെ​ത്താ​റ്. തു​ട​ർ​ന്ന് സൊ​സൈ​റ്റി വ​ഴി സ്കൂ​ളി​ലെ​ത്തു​മ്പോ​ൾ വി​ത​ര​ണം വൈ​കാ​റാ​ണ് പ​തി​വ്. ഇ​ത്ത​വ​ണ വി​ത​ര​ണം കു​റ്റ​മ​റ്റ​താ​ക്കാ​ൻ പ്രി​ന്റി​ങ് അ​ട​ക്കം നേ​ര​ത്തേ​യാ​ക്കു​ക​യാ​യി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha