ജില്ലയിലെ നാല് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്‌ഘാടനം ഇന്ന്‌
കണ്ണൂരാൻ വാർത്ത
കണ്ണൂർ : ജില്ലയിലെ നാല് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ ബുധനാഴ്ച മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പ്ലാൻ സ്‌കീം 2020–21ൽ ഉൾപ്പെട്ട കണ്ണൂർ താലൂക്കിലെ കാഞ്ഞിരോട്, മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ, റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി നിർമിച്ച പയ്യന്നൂർ താലൂക്കിലെ വെള്ളൂർ, കണ്ണൂർ താലൂക്കിലെ കണ്ണാടിപ്പറമ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് കെട്ടിടങ്ങളുടെ നിർമാണം.
  
കാഞ്ഞിരോട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പകൽ രണ്ടിനും മുണ്ടേരിയിൽ മൂന്നിനും കണ്ണാടിപ്പറമ്പിൽ 3.30നും വെള്ളൂരിലേത് വൈകിട്ട് അഞ്ചിനും ഉദ്‌ഘാടനം ചെയ്യും. കാഞ്ഞിരോട് സ്മാർട്ട് വില്ലേജ് ഓഫീസിനായി പണിത കെട്ടിടത്തിൽ ഓഫീസ് ഏരിയ, വില്ലേജ് ഓഫീസറുടെ മുറി, ഡൈനിങ് റൂം, റെക്കോഡ് റൂം, ഹെൽപ് ഡെസ്‌ക്, വെയ്‌റ്റിങ് ഏരിയ എന്നിവയാണ് ഒരുക്കിയത്. 

115. 52 ചതുരശ്ര മീറ്ററുള്ള കെട്ടിടത്തിന്റെ വശങ്ങളിൽ ഇന്റർലോക്കും ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്. 174 ചതുരശ്ര മീറ്ററിൽ രണ്ട് നിലകളുള്ള മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഓഫീസ് ഹാൾ, വില്ലേജ് ഓഫീസറുടെ മുറി, കോൺഫറൻസ് ഹാൾ, റെക്കോഡ് റൂം എന്നിവയും മുകളിലത്തെ നിലയിൽ ഒരു ഹാളുമാണുള്ളത്.
  
ജനത ചാരിറ്റബിൾ ട്രസ്റ്റ് വിട്ടുനൽകിയ ഒമ്പത് സെന്റ് സ്ഥലത്താണ് വെള്ളൂർ വില്ലേജ് ഓഫീസിന്‌ പുതിയ കെട്ടിടം നിർമിച്ചത്. റെക്കോഡ് റൂം, സന്ദർശക മുറി, എൻക്വയറി കൗണ്ടർ, വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഹാൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായാണ് ഓഫീസ് സജ്ജീകരിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത