ജൈവമാലിന്യത്തിൽനിന്ന് യന്ത്രസഹായത്തോടെ വളമുണ്ടാക്കുന്നതാണ് പദ്ധതി. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. ശുചിത്വ മിഷന്റെയും റെയ്ഡ്‌കോയുടെയും സഹായവുമുണ്ടാകും. മാലിന്യം സംസ്‌കരിച്ചുണ്ടാക്കുന്ന വളം കർഷകർക്ക് വിതരണം ചെയ്യാനുമാകും. പൊറോറ കരിത്തൂർപറമ്പിൽ നഗരസഭയുടെ നിലവിലുള്ള പ്ലാന്റിനോട് ചേർന്ന് പുതിയ പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. നാലുവർഷം മുമ്പ് ഇതേ കമ്പനി പ്രതിനിധികൾ നഗരസഭയിലെ മാലിന്യ പ്ലാന്റും പച്ചക്കറി സ്റ്റാളുകളും സന്ദർശിച്ചിരുന്നു. കോവിഡ് പ്രതിസന്ധിമൂലമാണ് പ്ലാന്റിനുള്ള പ്രവർത്തനങ്ങൾ നീണ്ടുപോയത്.
നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് ഉൾപ്പെടെയുള്ളവരുമായി പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തു. ലോകബാങ്കിൽനിന്ന് ഒരു കോടി രൂപ ധനസഹായം ലഭ്യമാക്കി മാലിന്യപ്ലാന്റ് നിർമിക്കാനുള്ള പദ്ധതിയും നഗരസഭയുടെ മുന്നിലുണ്ട്. പ്ലാന്റിന്റെ പ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അറിയിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു