കണ്ണൂരിലെ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂരാൻ വാർത്ത
കണ്ണൂർ തോട്ടടയിൽ പ്രവർത്തിക്കുന്ന സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളിൽ എട്ടാംക്ലാസ് പ്രവേശനത്തിന് ഏപ്രില്‍ 5 വരെ www.polyadmission.org/ths എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

ഹൈസ്കൂൾ  വിദ്യാഭ്യാസത്തോടൊപ്പം തന്നെ എഞ്ചിനീയറിംഗ് മേഖലകളിൽ സാങ്കേതിക പരിജ്ഞാനം നേടാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കും. 
പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും എട്ടാം ക്ലാസ്സില്‍ പ്രവേശനം ലഭിക്കും. പത്താം ക്ലാസ് വിജയിക്കുമ്പോള്‍ എസ്.എസ്.എല്‍.സി.യ്ക്ക് തത്തുല്യമായ ടി.എച്ച്.എസ്.എല്‍.സി ട്രേഡ് സര്‍ട്ടിഫിക്കറ്റും എന്‍.എസ്.ക്യൂ.എഫ് (നാഷണല്‍ സ്കീല്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് ലെവല്‍ ഒന്ന് & രണ്ട്)  സര്‍ട്ടിഫിക്കറ്റും  ലഭിക്കുന്നു. ടി.എച്ച്.എസ്.എല്‍.സി യെ ഐ.ടി.ഐ യോഗ്യതയ്ക്ക് തുല്യമായി കണക്കിലെടുത്ത് സാങ്കേതിക തസ്തികകളിലേയ്ക്ക് പി.എസ്.സി പരിഗണിക്കുന്നതിനാൽ പഠനശേഷം തൊഴിൽ സാദ്ധ്യത കൂടുതലാണ്. ടി.എച്ച്.എസ്.എല്‍.സി പാസ്സായവര്‍ക്ക് പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന് 10% സീറ്റ്  സംവരണം ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് :   9400006494, 9961488477, 9446973178, 94952 61626

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത