വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ കവർന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 18 March 2023

വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ കവർന്നു

ഉളിക്കൽ : നെല്ലിക്കാംപൊയിൽ മണ്ഡപപ്പറമ്പിൽ വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ രണ്ടര പവൻ സ്വർണാഭരണങ്ങൾ കവർന്നു. വേലത്തിക്കുഴി അമൃതാ ബാബുവിന്റെ 10 മാസം പ്രായമുള്ള കുഞ്ഞിന്റെ ആഭരണങ്ങളാണ് കവർന്നത്. മാല, വാച്ച്‌വള, വള, അരഞ്ഞാണം എന്നിവയാണ് മോഷണം പോയത്. മോഷ്ടാവ് രാത്രി ജനൽ വഴി കുഞ്ഞിന്റെ ആഭരണങ്ങൾ പൊട്ടിക്കുകയായിരുന്നു.

ചൂട് കാരണം ജനൽ തുറന്നിട്ടായിരുന്നു വീട്ടുകാർ ഉറങ്ങിയിരുന്നത്. രാവിലെ എഴുന്നേറ്റപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയതായി കണ്ടത്. കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തി. പോലീസ് നായ മണം പിടിച്ച് വീടിനടുത്തുള്ള ഇടവഴിയിലൂടെ 200 മീറ്ററോളം ഓടി. ഉളിക്കൽ ഇൻസ്പെക്ടർ കെ.സുധീർ, എസ്.ഐ. ടി.ഒ.രാജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog