ഭക്ഷ്യസ്ഥാപനങ്ങളിൽ ജീവനക്കാരുടെ ഹെൽത്ത് കാർഡ് പരിശോധന ഇന്ന് മുതൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: ജില്ലയിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ ജീവനക്കാരുടെ ഹെൽത്ത് കാർഡ് പരിശോധന ഇന്ന് മുതൽ നടക്കും. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ തുടങ്ങി ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കെല്ലാം ഹെൽത്ത് കാർഡ് നിർബന്ധമാണ്. ‍

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വ്യാപകമായതോടെയാണ് സർക്കാർ നിയമം കർശനമാക്കിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർക്കൊപ്പം ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെകടർമാരും പരിശോധനയ്ക്കുണ്ടാകും.
ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടിയുണ്ടാകും. ജീവനക്കാർക്ക് ഹെൽത്ത് കാർഡിനായി 2 തവണ സമയം നീട്ടി നൽകിയിരുന്നു. ഫെബ്രുവരി 1 മുതൽ ഹെൽത്ത് കാർഡ് കർശനമാക്കും എന്നായിരുന്നു ആദ്യ പ്രഖ്യാപനം. 

പരിശോധന ഇങ്ങനെ

ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ് .എസ്.എസ്.എ.ഐ) വെബ് സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്തെടുത്ത്, രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർ ആണ് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുക. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധനയും ത്വക്ക് രോഗങ്ങൾ, വ്രണം, മുറിവ്, പകർച്ചവ്യാധികൾ എന്നിവയുണ്ടോയെന്ന പരിശോധനയും നടത്തും.
വാക്‌സീനുകൾ എടുത്തിട്ടുണ്ടോ എന്നതും പരിശോധിക്കും. രക്തപരിശോധനയും നടത്തും. ഒരു വർഷമാണ് ഹെൽത്ത് കാർഡിന്റെ കാലാവധി. ഹെൽത്ത് ഇൻസ്പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കും. ഡോക്ടർ പരിശോധിച്ച് നൽകിയ സർട്ടിഫിക്കറ്റ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം ഓഫിസ് സൂക്ഷിച്ചു വയ്ക്കും.  

ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജോലിക്കാർക്ക് ഹെൽത്ത് കാർഡ് എന്നത് സർക്കാരിന്റെ നേരത്തെയുള്ള നിർദേശമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ദിവസേനയുള്ള പരിശോധനയിൽ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുമുണ്ട്. സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഇന്ന് മുതൽ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha