മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം തുടങ്ങി
കണ്ണൂരാൻ വാർത്ത
ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. സപ്താഹയജ്ഞത്തിന് കരിവെള്ളൂർ മരങ്ങാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി യജ്ഞാചാര്യനായി. ആചാര്യവരണ ചടങ്ങിൽ എക്സിക്യുട്ടീവ് ഓഫീസർ പി. മുരളീധരൻ, മാതൃസമിതി പ്രസിഡന്റ് കെ.ടി. സുജാത, പി.കെ. സോമൻ നമ്പ്യാർ, ദീപക്, കെ.ടി. സതീശൻ, ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു. എപ്രിൽ നാലുവരെ നീളുന്ന പൂരാഘോഷ നാളുകളിൽ ഭഗവതിയുടെ എഴുന്നള്ളത്ത്, അലങ്കാരപൂജ, പൂരംകുളി, ആറാട്ട് എന്നിവയുണ്ടാകും. രണ്ടിന് വൈകീട്ട് അഞ്ജലി കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, കണ്ണൂർ കലാഗൃഹത്തിന്റെ നൃത്തസംഗീതശില്പം.

പൂരാഘോഷ പൂജകൾക്ക് ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. നാലിന് രാവിലെ പൂരംകുളി ആറാട്ടോടെ പൂരാഘോഷം സമാപിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത