വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച; 60 പവൻ സ്വർണം നഷ്ടമായി
കണ്ണൂരാൻ വാർത്ത
ചെന്നെെ:  ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം. ചെന്നൈയിലെ വീട്ടിലാണ് കവർച്ച നടന്നത്. വിജയ് യേശുദാസിന്റെ ഭാര്യ ദർശന അഭിരാമപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

60 പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്. മോഷണത്തിൽ വീട്ടിലെ ജോലിക്കാരായ മനേക, പെരുമാൾ എന്നിവർക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പരാതിയിലുണ്ട്.
അവസാനമായി ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് നോക്കിയപ്പോൾ സ്വർണം വീട്ടിലുണ്ടായിരുന്നുവെന്ന് കുടുംബം അറിച്ചു. പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത