60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക്‌ നികുതിയില്ല ; അപേക്ഷിച്ചാൽ ഉടൻ നിർമാണ പെർമിറ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : 60 ചതുരശ്ര മീറ്റർ വരെയുള്ള (650 ചതുരശ്ര അടി ) വീടുകൾക്ക്‌ നികുതി ഒഴിവാക്കി. നേരത്തേ ബി.പി.എൽ വിഭാഗങ്ങളുടെ 30 ചതുരശ്ര മീറ്റർവരെയുള്ളവയ്‌ക്ക്‌ മാത്രമായിരുന്നു ഇളവ്. ഒരാൾക്ക് ഒരു വീടിനേ ഇളവുണ്ടാകൂ. ലൈഫ്, പുനർഗേഹം പദ്ധതികൾക്കക് കീഴിലുള്ള ബഹുനില കെട്ടിടങ്ങൾക്കും ഇളവ്‌ ലഭിക്കും. ഫ്ളാറ്റ്‌, വില്ലകൾക്ക് ഇളവുണ്ടാകില്ല. 9എച്ച് ഫോമിൽ ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്.

ഏപ്രിൽ ഒന്നുമുതൽ കെട്ടിട നികുതി അഞ്ചുശതമാനം വർധിപ്പിക്കുമ്പോൾ നികുതി ചോർച്ച തടയുന്നതിനും കെട്ടിടത്തിന്‌ വരുത്തിയ മാറ്റങ്ങൾ കണ്ടെത്തുന്നതിനും വിപുലമായ പരിശോധനയ്‌ക്ക്‌ ഉത്തരവിറങ്ങി. നികുതി നിർണയിച്ചശേഷം കെട്ടിടത്തിന്റെ തറ വിസ്തീർണത്തിലോ ഉപയോഗരീതിയിലോ മാറ്റം വരുത്തിയാൽ ഒരുമാസത്തിനുള്ളിൽ തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിക്കണം. ഇല്ലെങ്കിൽ 1000 രൂപയോ പുതുക്കിയ നികുതിയോ, ഇവയിൽ കൂടുതലുള്ള തുക പിഴയായി ചുമത്തും. അനധികൃത നിർമാണത്തിന് മൂന്നിരട്ടി നികുതി ചുമത്തും. 1500 ചതുരശ്ര അടിവരെയുള്ള വീടുകളെ ഇതിൽനിന്ന് ഒഴിവാക്കി. കൂട്ടിച്ചേർത്തഭാഗം ഭിത്തിയോ ഗ്രില്ലോ സ്ഥാപിച്ചുതിരിക്കാത്ത വരാന്തയോ ഷെഡോ ആണെങ്കിൽ നികുതിയില്ല. ഷീറ്റോ ഓടോ മേഞ്ഞ ടെറസ് മേൽക്കൂരയ്ക്കും ഇളവുണ്ട്‌.

മെയ് 15നു മുമ്പ്‌ സ്വമേധയാ അറിയിച്ചാൽ പിഴ ഒഴിവാക്കും. പരിശോധന ജൂൺ 30നകം പൂർത്തിയാക്കും. പരിശോധന കഴിഞ്ഞ് 30 ദിവസത്തിനകം‌ ഉടമയ്‌ക്ക്‌ നോട്ടിസ് നൽകും. ആക്ഷേപമുണ്ടെങ്കിൽ 15 ദിവസത്തിനകം സെക്രട്ടറിയെ അറിയിക്കാം. ഇത്‌ അതത്‌ തദ്ദേശസ്ഥാപനത്തിലെ സമിതി പരിശോധിച്ച് 30 ദിവസത്തിനകം തീർപ്പാക്കണം. കെട്ടിടം വിറ്റാൽ 15 ദിവസത്തിനകം അറിയിക്കണം. വീഴ്ച വരുത്തിയാൽ 500 രൂപ പിഴയുണ്ടാകും.  

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha