കണ്ണൂ​ർ ന​ഗ​ര​​ത്തി​ൽ 5 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ വ​ൻ ക​ഞ്ചാ​വ്‌ വേ​ട്ട. എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ലാ​യി. ബി​കാ​സ് മ​ല്ലി​ക്കാ​ണ് (31)പി​ടി​യി​ലാ​യ​ത്. ഹാ​ൻ​ഡ് ബാ​ഗി​ൽ സൂ​ക്ഷി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ വെ​ച്ച് രാ​ത്രി 10.30 ഓ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഒ​ഡീ​ഷ​യി​ൽ നി​ന്നും എ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു പ്ര​തി. ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ മു​റി കേ​ന്ദ്രീ​ക​രി​ച്ചും ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി എ​ക്സൈ​സ് സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ആ​യി​ക്ക​ര​യി​ൽ മ​ത്സ്യ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ നേ​ര​ത്തെ എ​ക്സൈ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ​ർ സി​നു കൊ​യി​ലി​യ​ൻ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എം.​പി സ​ർ​വ​ജ്ഞ​ൻ, ഗ്രേ​ഡ് ഓ​ഫി​സ​ർ പി.​കെ ദി​നേ​ശ്, സി.​ഇ.​ഒ​മാ​രാ​യ എം. ​സ​ജി​ത്ത്, എ​ൻ. ര​ഞ്ജി​ത്ത് കു​മാ​ർ, കെ.​പി റോ​ഷി, സി. ​അ​ജി​ത്ത് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha