ഇരിട്ടി ഉദ്യാന നഗരമാകും; കൈവരികളിൽ 505 ചെടിച്ചട്ടികൾ സ്ഥാപിച്ചു
കണ്ണൂരാൻ വാർത്ത
ഇരിട്ടി : നഗരത്തിന് ഉദ്യാന ഭംഗി സമ്മാനിച്ച് കൈവരികളിൽ ചെടിച്ചട്ടികൾ സ്ഥാപിച്ചു. ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ 1–ാം ഘട്ടമായി പാലം മുതൽ പയഞ്ചേരിമുക്ക് വരെ നടപ്പാതയുടെ കൈവരികളിലായി ഹൈടെക് ഇനങ്ങൾ ഉൾപ്പെടെ ആയി 505 പുഷ്പിച്ച ചെടികളാണ് ചട്ടികളിൽ സ്ഥാപിച്ചിട്ടുള്ളത്.

5 ലക്ഷം രൂപ ചെലവിലാണ് 1–ാം ഘട്ടം പൂർത്തീകരിച്ചത്. പരിചരണം വ്യാപാരികളുടെ ഉൾപ്പെടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ലോറാ പെന്റുലം, പെന്റാസ്, അഗൺ കീപ്പർ, പാണ്ടാ ഫൈക്കസ്, കൊളറോമ, കലാത്തിയ, മരമുല്ല, ചൈനാഡോൾ, ബോഗൺവില്ല, ‍ഡെക്കോമാ, മെലസ്റ്റോമാ എന്നിങ്ങനെ 50 ഓളം ഇനങ്ങളിൽ പെട്ട 505 ചെടികളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ.സോയ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ എ.കെ. രവീന്ദ്രൻ, കെ.സുരേഷ്, ടൗൺ കൗൺസിലർ വി.പി.അബ്ദുൽ റഷീദ്, കൗൺസിലർമാരായ സമീർ പുന്നാട്, പി.രഘു, കെ.മുരളീധരൻ, നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, ക്ലീൻ സിറ്റി മാനേജർ പി.മോഹനൻ, വ്യാപാര വ്യവസായി ഏകോപനസമിതി പ്രസിഡന്റ് റജി തോമസ്, ചുമട്ടു തൊഴിലാളി യൂണിയൻ പ്രതിനിധി പി.അശോകൻ, ജയപ്രശാന്ത്, ടോമി തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത