ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷ(എ.ഐ.ബി.ഇ.എ.)ന്റെ നേതൃത്വത്തിൽ എസ്.ബി.ഐ. ജീവനക്കാർ 30-ന് പണിമുടക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നടപ്പാക്കുന്ന എം.പി.എസ്.എഫ്. വിപണന വിൽപ്പന പദ്ധതി പിൻവലിക്കുക, ജീവനക്കാരുടെ കുറവ് സ്ഥിരം നിയമനങ്ങളിലൂടെ നികത്തുക, ടി.എസ്.ബി.ഇ.എ. അംഗങ്ങൾക്കെതിരായ പ്രതികാര നടപടികളും ദ്രോഹപരമായ സ്ഥലംമാറ്റങ്ങളും അവസാനിപ്പിക്കുക, സംസ്ഥാനത്ത് എസ്.ബി.ഐ.യുടെ വായ്പാ, നിക്ഷേപ അനുപാതവും മുൻഗണനാവിഭാഗം വായ്പകളും വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു