രാജ്യത്ത് രണ്ടു പേർ കൂടി എച്ച്3എൻ2 വൈറസ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലാണ് രണ്ടു മരണവും റിപ്പോർട്ട് ചെയ്തത്. ആരോഗ്യമന്ത്രി തനാജി സാവന്ത് സംസ്ഥാനത്തെ എച്ച്3എൻ2 മരണങ്ങളെക്കുറിച്ച് സഭയെ അറിയിച്ചത്. 23 വയസുകാരനായ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് മരിച്ചവരിൽ ഒരാൾ. ഇയാൾക്ക് എച്ച്3 എൻ 2, എച്ച് 1എൻ1 വൈറസിനൊപ്പം കോവിഡും സ്ഥിരീകരിച്ചിരുന്നെന്നും മന്ത്രി വ്യക്തമാക്കി. 74കാരനാണ് മരിച്ച മറ്റൊരാൾ.
സംസ്ഥാനത്ത് ഇതുവരെ 361 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിൽ മാർഗരേഖ പുറത്തിറക്കുമെന്നും തനാജി സാവന്ത് സഭയെ അറിയിച്ചു. തിരക്കേറിയ സ്ഥലത്ത് മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദേശിച്ചു. ദിവസങ്ങൾക്ക് മുൻപാണ് രണ്ടു പേർ എച്ച്3എൻ2 ബാധിച്ച് മരിച്ചത്. തുടർന്ന് എല്ലാ സംസ്ഥാനങ്ങളുടെ ജാഗ്രത പുലര്‍ത്തണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരും അറിയിച്ചിരുന്നു.
കേരളത്തില്‍ എച്ച്1എൻ1 കേസുകളിലാണ് കാര്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. തുടര്‍ച്ചയായ ചുമ, പനി, കുളിര്, ശ്വാസതടം എന്നിവയാണ് എച്ച്3എൻ2 വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളും കാണാം. കടുത്ത പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് എച്ച്1എൻ1 വൈറസ് ബാധയുടെ ലക്ഷണങ്ങളായി വരുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു