കൂരാറ പോതിയുള്ളതിൽ പോർക്കലി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോൽസവം 25ന് തുടങ്ങും
കണ്ണൂരാൻ വാർത്ത
പാനൂർ: കൂരാറ പോതിയുള്ളതിൽ ശ്രീപോർക്കലി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ശ്രീമദ് ദേവിഭാഗവത നവാഹയജ്ഞവും 25 മുതൽ ഏപ്രിൽ 4 വരെ നടക്കും. തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കുമെന്നും പ്രൊഫ. ഹരീഷ് ചന്ദ്രശേഖർ ജ്ഞാചാര്യനായിരിക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 25 ന് വൈകുന്നേരം 4 ന് കലവറ നിറക്കൽ ഘോഷയാത്ര കടേപ്രം തെരു ഗണപതി ക്ഷേത്രത്തിൽ നിന്നാരംഭിക്കും. 6 മണി ദീപാരാധന ചുറ്റുവിളക്ക് 7.30 ന് ഭാഗവത പാരായണവും പ്രഭാഷണവും.

26 ന് കാലത്ത് 6 മണിഗണപതി ഹോമം, 7 മുതൽ ഭാഗവത പാരായണം.വൈകുന്നേരം 6.30 ദീപാരാധന, പ്രഭാഷണം എല്ലാ ദിവസവും കാലത്ത് 7 മുതൽ ഭാഗവത പാരായണവും, പൂജാദികർമ്മങ്ങളും ഉച്ചക്ക് അന്നദാനവും വൈകുന്നേരം ദീപാരാധനയും, പ്രഭാഷണവും നടക്കും. വാർത്താ സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് സി.ദാമോദരൻ, കെ.വി.രാമൻകുട്ടി, കെ .ടി .ജഗദീഷ്, കെ.ഹരീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത