വിവിധ കമ്പനികളുടെ എണ്ണായിരത്തിലധികം മരുന്നുകളാണ് സൗജന്യനിരക്കിൽ ഇവിടെ ലഭ്യമാക്കുന്നത്. നിലവിൽ സർക്കാർ സഹായമില്ലാതെതന്നെ പ്രവർത്തിക്കുന്നു. 2021–-22 മുതൽ മരുന്നുകൾ വീട്ടിലെത്തിക്കുന്ന കാരുണ്യ@ഹോം പദ്ധതിക്കും തുടക്കമിട്ടിരുന്നു.
സംസ്ഥാനത്തെ മേജർ ആശുപത്രികളിലെ കാരുണ്യ ഫാർമസികളുടെ പ്രവർത്തനം 24 മണിക്കൂറാക്കുന്നു. നിലവിൽ 72 കാരുണ്യ കമ്യൂണിറ്റി ഫാർമസിയുണ്ട്. 2021–22ൽ നിലമ്പൂർ ജില്ലാ ആശുപത്രി, കോന്നി മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ ഫാർമസി ആരംഭിച്ചു. മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, തിരൂരങ്ങാടി താലൂക്കാശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, പുലയനാർകോട്ട ടിബി സെന്റർ, ആലുവ ജില്ലാ ആശുപത്രി, ആറ്റിങ്ങൽ താലൂക്കാശുപത്രി എന്നിവിടങ്ങളിൽ ഉടൻ ആരംഭിക്കും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു