റോഡ് നവീകരണം : പളളൂർ മേഖലയിൽ ഇന്ന് മുതൽ 23 വരെ ഗതാഗത നിയന്ത്രണം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 11 March 2023

റോഡ് നവീകരണം : പളളൂർ മേഖലയിൽ ഇന്ന് മുതൽ 23 വരെ ഗതാഗത നിയന്ത്രണം

ചൊക്ലി: മാഹി പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള പാറാൽ - പള്ളൂർ - ചൊക്ലി റോഡിൻ്റെ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ മാർച്ച് 13 മുതൽ 16 വരെ രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ ഗതാഗത നിയന്ത്രണം.

തലശ്ശേരി ഭാഗത്ത് നിന്ന് ചൊക്ലിയിലേക്ക് പോവുന്ന വാഹനങ്ങൾ മാടപ്പീടിക, ഇടയിൽ പിടിക പൂക്കോം വഴി ചൊക്ലിയിലേക്കും ചൊക്ലിയിൽ നിന്നും തലശ്ശേരിയിലേക്ക് പോവുന്ന വാഹനങ്ങൾ പൂക്കോം, ഇടയിൽ പീടിക, മാടപ്പീടിക വഴി തലശ്ശേരിയിലേക്കും വഴി തിരിച്ചുവിടും.

കല്ലായി - പന്തക്കൽ റേഡിൻ്റെ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ കല്ലായി മുതൽ പള്ളൂർ വരെ മാർച്ച് 11,12 തീയ്യതികളിലും ചൊക്ലി - പെരിങ്ങാടി റോഡിൻ്റെ പ്രവർത്തി നടക്കുന്നതിനാൽ 18,19 തീയ്യതികളിലും പള്ളൂർ - മൂലക്കടവ് റോഡിൻ്റെ പ്രവർത്തി നടക്കുന്നതിനാൽ മാർച്ച് 20 മുതൽ 23 വരെയും പ്രസ്തുത റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മാഹി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനിയർ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog