ഇരിക്കൂർ മണ്ഡലത്തിൽ 2.26 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായി
കണ്ണൂരാൻ വാർത്ത
2022-23 എം.എൽ.എ ആസ്തി വികസന ഫണ്ടിലും പ്രത്യേക വികസന പദ്ധതിയിലും ഉൾപ്പെടുത്തി 2.26 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു.

അപ്പർ കാലാങ്കി മേലത്തും കുന്ന് റോഡ് (15 ലക്ഷം), അഞ്ചാം കമ്പനി കോച്ചേരി പാലം റോഡ് (12 ലക്ഷം), കയനി- കൊമ്പൻപാറ റോഡ്(15 ലക്ഷം), പെരുമ്പള്ളി കരുമങ്കയം റോഡിൽ യു.പി. സ്കൂളിന് സമീപം കലുങ്ക് (12 ലക്ഷം), പീടികക്കുന്ന് കമ്പിപാലം - ആനപ്പാറ റോഡിൽ കല്ലുങ്ക്(10 ലക്ഷം), കൊയ്യം എൽ.പി.സ്കൂൾ മുനമ്പ് കടവ് റോഡ്(10 ലക്ഷം),

കുളത്തൂർ പുറ്റടക്കം - വട്ടപ്പാറ റോഡ്(10 ലക്ഷം), അഞ്ചങ്ങാടി- തോപ്പിലായി റോഡ്(10 ലക്ഷം), സ്വാമി മഠം - വെള്ളായിതട്ട്  റോഡ്(10 ലക്ഷം), മണ്ഡളം ടൗൺ സെയ്ന്റ് ജോർജ് നഗർ റോഡ്(11 ലക്ഷം),  തട്ടുകുന്ന് റോഡ്(10 ലക്ഷം), തുരുമ്പി മഞ്ഞുമല - പാലക്കയം തട്ട് റോഡ് (10 ലക്ഷം), മഹാ റോഡ്(10 ലക്ഷം), നടുവിൽ - തോയാട് താഴെ -വിളക്കന്നൂർ റോഡ്(നാല് ലക്ഷം), കരുവഞ്ചാൽ സീനിയർ സിറ്റി സൺ ലിങ്ക് - ചെമ്പമംഗലം- വായാട്ടുപറമ്പ് റോഡ്(എട്ട് ലക്ഷം), പച്ചാണി ചീത്ത ചെമ്മരം - എളയാട് റോഡ്(15 ലക്ഷം),

മേലാരംതട്ട് -അചാർ കൊല്ലി റോഡ്(15 ലക്ഷം), നെടുവോട് സി.എച്ച്. നഗർ റോഡിൽ കലുങ്ക്(20 ലക്ഷം), അരങ്ങം - കുരിടികൊല്ലി റോഡിൽ കലുങ്ക്(10 ലക്ഷം), ഉദയഗിരി - തോമരക്കാട് റോഡ് (നാല് ലക്ഷം), ബിഷപ്പ് വള്ളപ്പള്ളി കുടിയേറ്റം മ്യൂസിയം റോഡ് (2/4) എന്ന പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത