കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ തപാൽ അദാലത്ത് 20ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 7 March 2023

കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ തപാൽ അദാലത്ത് 20ന്

കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ നേതൃത്വത്തിൽ മാർച്ച് 20ന് രാവിലെ 10 മണിക്ക് പയ്യാമ്പലം സൂപ്രണ്ട് ഡിവിഷൻ ഓഫീസിൽ അദാലത്ത് നടത്തും. അദാലത്തിൽ മെയിൽ, സ്പീഡ് പോസ്റ്റ്, പാഴ്‌സൽ കൗണ്ടർ സർവ്വീസ്, സേവിങ്‌സ് അക്കൗണ്ട്, മണി ഓർഡറുകൾ എന്നിവ സംബന്ധമായ പ്രശ്‌നങ്ങളും തർക്കങ്ങളും പരിഗണിക്കും. സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ 670001 എന്ന വിലാസത്തിൽ മാർച്ച് 16നകം പരാതികൾ ലഭിക്കണം. കവറിന് മുകളിൽ 'ഡാക് അദാലത്ത്' എന്ന് എഴുതണം. ഫോൺ: 0497 2780125, 2700841, 2701425. ഇ മെയിൽ: spkannur.keralapost@gmail.com.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog