പിണറായി പെരുമ സർഗോത്സവം 1ന്‌ കൊടിയേറും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : പിണറായി പെരുമ 2023 സർഗോത്സവത്തിന് ശനിയാഴ്‌ച കൊടിയേറും. വൈകിട്ട് 6.30ന്‌ കൺവൻഷൻ സെന്ററിന് സമീപം എം. മുകുന്ദൻ കൊടിയുയർത്തുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏഴിന്‌ വസന്തകുമാർ സാംബശിവൻ കഥാപ്രസംഗം അവതരിപ്പിക്കും. പിണറായി പെരുമയുടെ വിളംബരമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളിയാഴ്‌ച രാത്രി 7.30ന്‌ ദീപം തെളിക്കും. 

രണ്ട്‌ മുതൽ ഏഴു വരെ നാടകമേള. ഞായർ രാത്രി 7.30ന്‌ ഇ പി രാജഗോപാലൻ ഉദ്ഘാടനംചെയ്യും. തുടർന്ന്‌ ആറ്റിങ്ങൽ ശ്രീധന്യയുടെ ‘ലക്ഷ്യ’ അരങ്ങേറും.  
മൂന്നിന്‌ വൈകിട്ട് അഞ്ചിന്‌ സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടൻ മുകേഷ് എംഎൽഎ ഉദ്ഘാടനംചെയ്യും. മെഗാ മേള എട്ടിന് രാത്രി 7.30ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. രാത്രി 8.30ന് ശോഭനയും സംഘവും നൃത്തരാവ് അവതരിപ്പിക്കും. ഒമ്പതിന്‌ രാത്രി എട്ടിന്‌ സർഗസദസ്സിൽ സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. രാത്രി 8.30ന് ഹരിശങ്കർ സംഘവും മ്യൂസിക്കൽ ബാൻഡ് അവതരിപ്പിക്കും. 10ന്‌ ശശി തരൂർ മുഖ്യപ്രഭാഷണം നടത്തും. 11ന്‌ ജോൺ ബ്രിട്ടാസ് എം.പി മുഖ്യഭാഷണം നടത്തും. വിനീത് ശ്രീനിവാസനും സംഘവും സംഗീതമേള അവതരിപ്പിക്കും. 

12ന് സർഗസദസ്സിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ മുഖ്യഭാഷണം നടത്തും. 13ന്‌ മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന്‌ രാത്രി 8.30ന് എം.ജി. ശ്രീകുമാറും സംഘവും സംഗീതരാവ്‌ അരങ്ങേറും. സമാപനസമ്മേളനം 14ന്‌ രാത്രി 7.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എം.വി. ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനാകും. തുടർന്ന്‌ നവ്യ നായരും സംഘവും അവതരിപ്പിക്കുന്ന നൃത്തരാവും 10ന്‌ ആൽമരം മ്യൂസിക്കൽ ബാന്റും നടക്കും. 

പിണറായി ടൗണിൽ രണ്ടിന് വൈകിട്ട് അഞ്ചിന്‌ 'തെരുവരങ്ങ്' എൻ. ശശിധരൻ ഉദ്‌ഘാടനംചെയ്യും. അഞ്ചിന്‌ കൺവൻഷൻ സെന്ററിൽ കവിസമ്മേളനം വി. മധുസൂദനൻ നായർ ഉദ്‌ഘാടനംചെയ്യും. ഏഴിന്‌ ചിത്രകാര സംഗമം കെ.കെ. കുഞ്ഞിരാമ പണിക്കർ ഉദ്ഘാടനംചെയ്യും. നാലു മുതൽ 14 വരെ വിദ്യാഭ്യാസ ഹബ്‌ ഗ്രൗണ്ടിൽ പുഷ്പ- ഫല -കാർഷിക– -വ്യാവസായിക–ശാസ്ത്ര പ്രദർശനം നടക്കും. വൈകിട്ട്‌ നാലിന്‌ വി.എസ്‌. സുനിൽകുമാറും നടി മീരാ നായരും ചേർന്ന്‌ ഉദ്‌ഘാടനം ചെയ്യും. 

എട്ടിന്‌ പകൽ 3.30ന്‌ റിവർഫെസ്‌റ്റ്‌ മമ്പറം ബോട്ട്‌ ജെട്ടിക്ക്‌ സമീപം മന്ത്രി മുഹമ്മദ്‌റിയാസ്‌ ഉദ്‌ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കക്കോത്ത്‌ രാജൻ, കൺവീനർ ഒ.വി. ജനാർദനൻ, കെ.യു. ബാലകൃഷ്‌ണൻ, എ. നിഖിൽകുമാർ, വി. ജനാർദനൻ എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha