12 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ കണ്ണൂർ സ്വദേശിക്ക് 9 വർഷം തടവ്
കണ്ണൂരാൻ വാർത്ത
തലശ്ശേരി : കണ്ണൂർ കോട്ട കാണിക്കാമെന്ന് പറഞ്ഞ് 12 വയസ്സുള്ള ബാലനെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയെ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി വിവിധ വകുപ്പുകളിലായി 9 വർഷം തടവിനും 22,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. കണ്ണൂർ ചേലേരിമുക്കിലെ കെ.സിറാജൂദ്ദീനെയാണ് (35) ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സി.ജി. ഘോഷ ശിക്ഷിച്ചത്.

പിഴ അടച്ചാൽ ഇരയായ ബാലന് നൽകണം. പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 2 ആഴ്ചയും കൂടുതൽ തടവ് അനുഭവിക്കണം. 2018 ഒക്ടോബർ 26ന് വൈകിട്ട് 5.30നാണ് സംഭവം. സ്കൂൾ വിട്ട് വരികയായിരുന്ന കുട്ടിയെ കോട്ട കാണിക്കാമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.പി. ശ്രീഹരിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എം. ഭാസുരി ഹാജരായി. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത