100 വർഷമായി സ്ത്രീകൾമാത്രം അധ്യാപകരായി കണ്ണൂർ ധർമസമാജം സ്കൂൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : 100 വർഷമായി അധ്യാപികമാർ മാത്രം നയിക്കുന്ന ഒരു വിദ്യാലയമുണ്ട് കണ്ണൂരിൽ. വനിതകളുടെ ഉന്നമനം ഒരു നൂറ്റാണ്ട് മുൻപേ ആസൂത്രണം ചെയ്ത ചൊവ്വ ധർമസമാജം യു.പി സ്കൂൾ. മിക്സഡ് സ്കൂളാണെങ്കിലും വിദ്യ പകരാൻ ഇവിടെ അധ്യാപികമാർ മാത്രമേയുള്ളു. എൽ.കെ.ജി മുതൽ 7 വരെ 510 കുട്ടികൾ പഠിക്കുന്നുണ്ട്. പഠിപ്പിക്കാൻ 22 അധ്യാപികമാരും. 

മാനേജ്മെന്റ് പ്രതിനിധികളുടെ ധീരമായ തീരുമാനമായിരുന്നു അധ്യാപികമാർ മാത്രം മതിയെന്നുള്ളത്. അന്നത്തെ തീരുമാനമാണ് ഇന്നും സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായി സ്കൂളിനെ നിലനിർത്തുന്നത്. കാലത്തിനു മുൻപേ ചുവട് വയ്ക്കുന്ന ഈ വിദ്യാലയത്തിന് വനിതാദിനത്തിൽ പകരാനുള്ളത് സ്ത്രീ ഒരുമയുടെ ഊർജം മാത്രം. 

കണ്ണൂർ ചൊവ്വ ദേശത്തെ സാംസ്കാരിക നവോഥാനം ലക്ഷ്യംവച്ച് 1922ലാണ് ആര്യബന്ധു പി.കെ.ബാപ്പു, എ.പി.പൊക്കൻ എന്നിവരുടെ നേതൃത്വത്തിൽ ധർമസമാജം സ്ഥാപിതമാകുന്നത്. 1923 ജൂൺ 8ന്ഉഉറക്കം ഇന്നലെ ധർമസമാജത്തോടനുബന്ധിച്ച് പി.കെ.കൗസല്യ വ്യവസായ പാഠശാല ആരംഭിച്ചു. ഇതിനെ വൈകാതെ ബാലികാപാഠശാലയാക്കി മാറ്റി. അന്നുമുതൽ പ്രദേശത്തെ വിദ്യ അഭ്യസിച്ച സ്ത്രീകളാണ് കുട്ടികൾക്ക് പാഠം പറഞ്ഞുകൊടുക്കുന്നത്. 1932ൽ ബാലികാപാഠശാല ഹയർ എലമെന്ററി സ്കൂളായി. അധ്യാപികമാരുടെ കൂട്ടായ പ്രവർത്തനമാണ് സ്കൂളിനെ മുന്നോട്ടു നയിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് ഷർണ ഗംഗാധരൻ പറയുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha