പയ്യാവൂർ ഉട്ടുത്സവത്തിന്റെ ഭാഗമായുള്ള ഓമനക്കാഴ്ചയ്ക്കായി ചൂളിയാട് ഗ്രാമം ഒരുങ്ങി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 20 February 2023

പയ്യാവൂർ ഉട്ടുത്സവത്തിന്റെ ഭാഗമായുള്ള ഓമനക്കാഴ്ചയ്ക്കായി ചൂളിയാട് ഗ്രാമം ഒരുങ്ങി

ഇ മാസം 23-ന് നടക്കുന്ന ഓമനക്കാഴ്ചക്ക് ആവശ്യമായ അടുക്കൻ കുലകൾ പഴുക്കാനായി കുഴിയിൽ വെച്ചു. ചൂളിയാട്ടെ തീയ്യ സമുദായക്കാർക്കാണ് ഓമനക്കാഴ്ചയുടെ അവകാശം. മലപ്പട്ടം, പാവന്നൂർ, കാഞ്ഞിലേരി, മയ്യിൽ, കുറ്റ്യാട്ടൂർ, ബ്ലാത്തൂർ, ചേടിച്ചേരി, കൊടോളിപ്രം, കൊളപ്പ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വാഴക്കുലകൾ എത്തിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് ചൂളിയാട്ടെ നല്ലൂർ, തടത്തിൽ കാവ്, ചമ്പോച്ചേരി, മഠത്തിൽ വളപ്പ്, തൈവളപ്പ് എന്നിവിടങ്ങളിലെ കുഴികളിലാണ് വാഴക്കുലകൾ പഴുക്കാനായി കുഴിച്ചിട്ടത്. 22-ന് പുറത്തെടുക്കുന്ന കുലകൾ കുഴികൾക്ക് സമീപമുള്ള പന്തലുകളിൽ തൂക്കിയിടും. 23-ന് രാവിലെ തടത്തിൽ കാവിൽ നിന്ന് പഴക്കുലകളുമായി കാഴ്ച പയ്യാവൂരിലേക്ക് പോകും. നഗ്നപാദരായാണ് നൂറ് കണക്കിനാളുകൾ കാഴ്ച കുലകളുമായി 18 കിലോമീറ്ററോളം പിന്നിട്ട് പയ്യാവൂർ ശിവക്ഷേത്രത്തിൽ എത്തുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog