പാലക്കാട്: സംസ്ഥാനത്ത് ചൂട് കനക്കുന്നു. വാളയാര്‍ ചുരം വഴി ഉഷ്ണക്കാറ്റ് വന്നുതുടങ്ങിയപ്പോള്‍ തന്നെ പാലക്കാട് ജില്ലയില്‍ ചൂടിന്റെ തീവ്രത വര്‍ധിച്ചത് വരുംദിവസങ്ങളില്‍ ഇനിയും കൂടുമെന്നതിന്റെ സൂചനയാണ്. മാര്‍ച്ച് ഒടുവിലെങ്കിലും വേനല്‍മഴ കിട്ടിയില്ലെങ്കില്‍ ഇത്തവണയും ഉഷ്ണം കഠിനമായേക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിരീക്ഷണം.
വടക്കന്‍ ജില്ലകളിലായിരിക്കും ചൂടിന്റെ തോത് കൂടുതല്‍. ഈ മാസം ആദ്യ ആഴ്ച രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാട്ടായിരുന്നു. 36.4 ഡിഗ്രി സെല്‍ഷ്യസ്. സാധാരണ ഈ സ്ഥിതി ഉണ്ടാകാറില്ല. രണ്ടാമത്തെ ആഴ്ചയില്‍ മംഗലംഡാം, പോത്തുണ്ടിഡാം, മലമ്പുഴ ഡാം പ്രദേശങ്ങളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് ചൂടും അനുഭവപ്പെട്ടു. എരിമയൂരില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
കാറ്റിന്റെ ദിശയനുസരിച്ച് കൂടിയ ഉഷ്ണം പിന്നീട് കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കു മാറി. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ചയോടെ ഈ സാഹചര്യം തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് മേഖലയിലായി. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉഷ്ണക്കാറ്റിന് കനം കൂടുംതോറും ചൂടിന്റെ തോത് വര്‍ധിക്കുന്നതാണ് രീതി. തുലാവര്‍ഷ മഴ സംസ്ഥാനതലത്തില്‍ സാധാരണ നിലയിലാണെങ്കിലും പല ജില്ലകളിലും അളവ് കുറവാണ്. പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍. പാലക്കാട് 23 ശതമാനവും, കണ്ണൂര്‍-41, മലപ്പുറം 24 ശതമാനവുമാണ് തുലാവര്‍ഷക്കുറവ്. ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ച മഴ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 14% കുറവാണ്. ഇത്തവണ തണുപ്പും കാറ്റും വൈകിയാണ് എത്തിയത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു