എഴുത്തുകാരി സിത്താരയുടെ ഭർത്താവ് തലശ്ശേരി സ്വദേശി അബ്ദുൽ ഫഹീം നിര്യാതനായി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 18 February 2023

എഴുത്തുകാരി സിത്താരയുടെ ഭർത്താവ് തലശ്ശേരി സ്വദേശി അബ്ദുൽ ഫഹീം നിര്യാതനായി

ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എസ്. സിതാരയുടെ ഭർത്താവ് കണ്ണൂർ തലശ്ശേരി സ്വദേശി ഒ.വി. അബ്ദുൾ ഫഹീം (48) ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ മരിച്ചു. ദുബൈയിൽ അൽമറായ് കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

നേരത്തെ, 15 വർഷത്തോളം ജിദ്ദയിൽ കൊക്കക്കോള കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലി ചെയ്തിരുന്നു. ജിദ്ദയിൽ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുൻ പ്രസിഡന്റുമായിരുന്നു. 10 ദിവസങ്ങൾക്ക് മുമ്പാണ് എസ്. സിതാരയും മക്കളും ദുബൈയിലെത്തിയത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇവർ മടങ്ങാനിരിക്കെയാണ് ഭർത്താവിന്റെ മരണം.

പിതാവ്: ബാറയിൽ അബൂട്ടി, മാതാവ്: ഒ.വി. സാബിറ, മക്കൾ: ഗസൽ, ഐദിൻ, സഹോദരങ്ങൾ: ഫർസീൻ, ഫൈജാസ്, ഖദീജ. മൃതദേഹം ദുബൈ സിലിക്കോൺ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog