'വർക്കരോ’യിലുണ്ട്‌ തൊഴിലും തൊഴിലാളികളും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : തൊഴിൽ നന്നായി ചെയ്യാൻ അറിയാമായിട്ടും ജോലിയില്ലാതെ കഷ്ടപ്പെടുന്നവരെയും ആളെത്തേടി നട്ടംതിരിയുന്ന തൊഴിൽദാതാക്കളെയും ഒരു പ്ലാറ്റ്‌ഫോമിൽ എത്തിക്കുകയാണ്‌ ‘വർക്കരോ’ സ്‌റ്റാർട്ടപ്‌. സാങ്കേതികവിദ്യയിലൂടെ സാധാരണക്കാർക്ക്‌ തൊഴിൽ ലഭ്യമാക്കാമെന്ന മൂന്ന്‌ യുവ ഐടി ജീവനക്കാരുടെ ആശയം ഏഴായിരത്തോളംപേർക്കാണ്‌ സേവനമേകുന്നത്‌. കേരള സ്‌റ്റാർട്ടപ്‌ മിഷൻ ഈ വർഷം തെരഞ്ഞെടുത്ത മികച്ച 150 സ്‌റ്റാർട്ടപ്പുകളിലും ‘വർക്കരോ’ ഇടംപിടിച്ചു.

‘സ്‌കിൽ കണക്ട്‌’ എന്നപേരിൽ 2021 നവംബറിലാണ് കോടിയേരി സ്വദേശി സി.പി. പ്രദീപും പുന്നോൽ സ്വദേശി കെ. സനൂപും കോട്ടയംപൊയിൽ സ്വദേശി കെ. അനീഷും കമ്പനി തുടങ്ങിയത്‌. മൈസൂരു, കോയമ്പത്തൂർ, ബംഗളൂരു, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്‌, കണ്ണൂർ എന്നിവിടങ്ങളിൽ നടത്തിയ സർവേയിൽ 70 ശതമാനത്തിനും മാസത്തിൽ ശരാശരി 15 ദിവസമാണ്‌ ജോലി ലഭിക്കുന്നതെന്ന്‌ വ്യക്തമായി.

ആരംഭിച്ച്‌ ഒരു വർഷത്തിൽ 6,300 വിദഗ്‌ധ–അവിദഗ്‌ധ തൊഴിലാളികളും 150ൽപ്പരം തൊഴിൽദാതാക്കളുമാണ്‌ ‘വർക്കരോ’യുടെ 7592822722 നമ്പറിൽ എൻറോൾ ചെയ്‌തത്‌. പിൻകോഡ്‌ അടിസ്ഥാനമാക്കിയാണ്‌ രജിസ്‌ട്രേഷൻ. തൊഴിൽ ലഭ്യതയെപ്പറ്റി അറിയിപ്പിട്ടാൽ നിമിഷങ്ങൾക്കകം പരിസരത്തുള്ള, ആ മേഖലയിലെ, തൊഴിലാളികളിലേക്കും തൊഴിൽദാതാക്കളിലേക്കും വിവരങ്ങളെത്തും. സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്കും സ്‌മാർട്ട്‌ ഫോണില്ലാത്തവർക്കും കേരളത്തിന്‌ പുറത്തുള്ളവർക്കും രജിസ്‌റ്റർ ചെയ്യാം. ഒഡിഷ സ്വദേശി ഷെഫിന്‌ കൊച്ചിയിലെ റസ്‌റ്റോറന്റിൽ തൊഴിൽ ലഭ്യമാക്കിയിട്ടുണ്ട്‌. വെബ്സെെറ്റ്: http://www.workaroo.ai

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha