കണ്ണൂർ: ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷം ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള അപേക്ഷ സമർപ്പണം ആരംഭിച്ചു. ജില്ലയിലുള്ള അപേക്ഷകർക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വർഷങ്ങളായി ഹജ്ജ് അപേക്ഷകർക്ക് സേവനങ്ങൾ ചെയ്ത് വരുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഹെൽപ് ഡെസ്ക്കുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവൻ അക്ഷയ കേന്ദ്രങ്ങൾ വഴിയും ജനസേവന കേന്ദ്രങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാം. കൂടാതെ ഹജ്ജ് കമ്മിറ്റി നിയോഗിച്ച ഹജ്ജ് ട്രെയിനർമാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹജ്ജ് അപേക്ഷകർക്ക് മാർഗനിർദേശങ്ങൾ നൽകിവരുന്നുണ്ട്.
ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റായ www.hajcommittee.gov.in , www.keralahajcommittee.org വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 10. അപേക്ഷ പൂർത്തീകരിച്ചു കഴിഞ്ഞാൽ ഹജ്ജ് കമ്മിറ്റി ഓഫിസിൽ നിന്നും രേഖകൾ പരിശോധിച്ച് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് കവർ നമ്പർ നൽകുന്നതാണ്. ഖുറാക്ക് (നറുക്കെടുപ്പ് ) ശേഷം അവസരം ലഭിച്ചവരെ ഹജ്ജ് കമ്മിറ്റി എസ്.എം.എസ് മുഖേനയും ട്രെയിനർമാർ ഫോണിൽ വിളിച്ചും വിവരങ്ങൾ അറിയിക്കും. ഹജ്ജ് യാത്ര ആരംഭിക്കുന്നതിനുള്ള താൽക്കാലിക തീയതി മെയ് 21 മുതൽ ജൂൺ 22 വരെയും മടക്ക യാത്ര ജൂലൈ മൂന്നു മുതൽ ആഗസ്റ്റ് രണ്ടുവരെയുമായിരിക്കും.
ജില്ല ട്രെയിനർമാർ
സി.കെ. സുബൈർ ഹാജി - 9447282674 (ഹജ്ജ് മാസ്റ്റർ ട്രെയിനർ)
ഗഫൂർ പുന്നാട് - 9446133582 (ജില്ല ഹജ്ജ് ട്രെയിനർ)
മണ്ഡലം ട്രെയിനർമാർ
(മണ്ഡലം, പേര്, ഫോൺ)
ധർമടം - സി.എം. മഹറൂഫ് -9747706939
പേരാവൂർ - നാസർ മൗലവി ഏഴര -6282953187
കൂത്തുപറമ്പ് - റഹീസ് പാനൂർ -9400884444, ഇ.കെ. സൗദ -9447228014
മട്ടന്നൂർ - കെ. നഹീം -9947220304
ഇരിക്കൂർ - മൻസൂർ കിണാക്കൂൽ -9446378834
പയ്യന്നൂർ - കെ.പി. അബ്ദുല്ല -9447953183
റാഫി കെ.പി. പിലാത്തറ -9645333888
കല്യാശ്ശേരി- ഹാരിസ് അബ്ദുൽഖാദർ മാട്ടൂൽ -9995894764
കണ്ണൂർ -റിയാസ് കക്കാട് -9497513882,
ഖദീജ ആസാദ് -9995055392
തളിപ്പറമ്പ് - പി.വി. അബ്ദുൽ നാസർ -9895239752, അബ്ദുൽ മുനീർ മർഹബ -9847474422
തലശ്ശേരി -പി.പി. മുഹമ്മദ് സിറാജുദ്ദീൻ -9895183669
അഴീക്കോട് -മുഷ്താഖ് ദാരിമി -9747342853
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു