തൃക്കരിപ്പൂർ.തയ്യൽ തൊഴിലാളിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.തൃക്കരിപ്പൂർ തലിച്ചാലത്തെ തയ്യൽ തൊഴിലാളി കെ.വി.രഘുനാഥൻ്റെ (61) മൃതദേഹമാണ് റെയിൽപാളത്തിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെ 5.15 ഓടെ തലിച്ചാലംഅടിപ്പാലത്തിന് സമീപം റെയിൽവെട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്.തലിച്ചാലത്തെപരേതനായ രാഘവൻ്റെയും കെ.വികല്യാണിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: ഗോപിനാഥ്, പുഷ്പ, ഉമ, ശോഭ, പരേതനായ വിശ്വനാഥൻ. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു