സംസ്ഥാനത്തുനിന്നും അതിദാരിദ്രം നിർമ്മാർജ്ജനം ചെയ്യും: മുഖ്യമന്ത്രി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സംസ്ഥാനത്തുനിന്നും അതിദാരിദ്രം നിർമ്മാർജ്ജനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിദാരിദ്രം അനുഭവിക്കുന്നവരെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ വഴി ഈ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്നും ചാലിശ്ശേരിയിൽ സംഘടിപ്പിച്ച സംസ്ഥാന തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ സ്ഥാപനങ്ങളിൽ വരുന്ന ജനങ്ങൾ ദയ ചോദിച്ച് വരുന്നവരല്ല. അവർ അർഹമായത് ചോദിക്കുവാൻ വരുന്നവരാണ്. ജനങ്ങളുടെ ആവശ്യങ്ങളിൽ കാലതാമസം വരുത്തുന്നത് അഴിമതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. മന്ത്രി കെ. കൃഷ്‌ണൻകുട്ടി മുഖ്യാതിഥിയായി. എം.എൽ.എ മാരായ പി. മമ്മികുട്ടി, പി.പി. സുമോദ്, കെ ശാന്തകുമാരി, എൻ.  ഷംസുദ്ദീൻ, മുഹസ്സിൻ, കെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മോൾ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ തൊഴിൽ സഭ – ഒഎൽഒഐ പ്രത്യേക പരിപാടികളുടെ പ്രഖ്യാപനവും പുതിയ ക്രൂസ്‌ ഉൽപ്പന്നങ്ങളുടെ പുറത്തിറക്കലും നടന്നു. വിവിധ വിഷയങ്ങളിൽ സെമിനാർ നടക്കും. ‘സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പാക്കൽ’ എന്ന സെമിനാർ മന്ത്രി കെ. രാജൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലെ 3600 പ്രതിനിധികൾ രണ്ടുദിവസമായി നടക്കുന്ന ചടങ്ങുകളിൽ പങ്കാളികളാകും. ഞായറാഴ്‌ച രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. 

ഓപ്പൺ ഫോറം പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യും. പകൽ 12ന്‌ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ്‌ ട്രോഫി, മഹാത്മാപുരസ്‌കാരം, മഹാത്മ അയ്യങ്കാളി പുരസ്‌കാരം, സമയബന്ധിത സേവനത്തിനുള്ള ഐ.എൽ.ജി.എം.എസ്‌ പുരസ്‌കാരം എന്നിവ മന്ത്രി എം.ബി. രാജേഷ്‌ വിതരണം ചെയ്യും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha