കല്ലിക്കണ്ടി പാലം പണി പൂർത്തിയായിട്ടും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 2 February 2023

കല്ലിക്കണ്ടി പാലം പണി പൂർത്തിയായിട്ടും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലപാനൂർ നവീകരണത്തിനായി പൊളിച്ചുനീക്കിയ കല്ലിക്കണ്ടി പാലത്തിന്റെ പണിപൂർത്തിയായിട്ടും ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞില്ല. പാലവുമായി ബന്ധിപ്പിക്കുന്ന റോഡ് വിട്ടു നൽകുന്നതിന് താമസമാണ് തടസ്സമായി നിൽക്കുന്നത്. പാലത്തിന്റെ അപ്പ്രോച്ച് റോഡിൽ രണ്ടു ഭാഗങ്ങളിലും രണ്ടര മീറ്ററിൽ അധികം കയ്യേറ്റം അധികൃതർ കണ്ടെത്തിയതാണ് കാരണം. പാലം പണി പുരോഗമിക്കുമ്പോൾ തന്നെ അനുബന്ധ റോഡിന്റെ പ്രവർത്തിയുടെ നടപടി തുടങ്ങിയെങ്കിലും താലൂക്ക് സർവയർ കയ്യേറ്റം കണ്ടെത്തുകയായിരുന്നു.
കയ്യേറ്റ സ്ഥലത്തെ കടകൾ നീക്കേണ്ടി വരുമെന്നായപ്പോൾ പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഇടപെട്ട് കടകൾ ഗതാഗതത്തിന് തടസ്സം വരാതെ പരമാവധി സംരക്ഷിക്കാനുള്ള നടപടിയായി.
കഴിഞ്ഞമാസം 11 ന് ആയിരുന്നു യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ ഭാഗങ്ങൾ കട ഉടമകൾ തന്നെ പൊളിച്ചു നീക്കാൻ ആയിരുന്നു ധാരണ.കയ്യേറ്റം നടന്ന ഭൂരിഭാഗം സ്ഥലത്തും പൊളിച്ചു മാറ്റൽ തുടങ്ങിയെങ്കിലും പാലത്തിനു സമീപത്തെ പാത്രക്കട നടത്തുന്ന കെട്ടിടത്തിന്റെ ഭാഗം പൊളിച്ചു നീക്കിയിട്ടില്ല. പൊളിച്ചുനീക്കിയ ഭാഗങ്ങളിലെ ഓടയുടെ പ്രവർത്തി നടത്തിക്കഴിഞ്ഞു. രണ്ടു കടകളുടെ ഭാഗങ്ങൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പൊളിച്ചുമാറ്റിയാൽ രണ്ടാഴ്ചയ്ക്കകം താൽക്കാലികമായി ഗതാഗതം പുനസ്ഥാപിക്കാൻ കഴിയും.

പാലം തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ വിശദീകരണം

അപ്പ്രോച്ച് റോഡിലെ കയ്യേറ്റ സ്ഥലത്തെ കടകളുടെ ഭാഗങ്ങൾ പൊളിച്ചു മാറ്റാൻ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് വികെ തങ്കമണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായതാണ്. പൊളിച്ചുമാറ്റൽ നടന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കഴിഞ്ഞു എന്നാൽ രണ്ടു കടകൾ കൂടി ബാക്കിയുണ്ട് അവയും നീക്കം ചെയ്താൽ രണ്ടാഴ്ചക്കകം പാലം വഴി ഗതാഗതം സാധിക്കും കൈവരി ഉൾപ്പെടെ പാലത്തിന്റെ എല്ലാ പണിയും കഴിഞ്ഞു അനുബന്ധ റോഡ് പണി ഇരുവശത്തും സംരക്ഷണഭിത്തി കെട്ടിയാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും വൈകാതെ ടാറിങ്ങും നടത്താം അനുയോജ്യമായ കാലാവസ്ഥയാണ് ഇപ്പോൾ


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog