ഡി വൈ എഫ് ഐ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ പദ്ധതി കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ തുടങ്ങും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 4 February 2023

ഡി വൈ എഫ് ഐ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ പദ്ധതി കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ തുടങ്ങുംകണ്ണൂര്‍ : വിശപ്പൊഴിഞ്ഞ വയറുകള്‍ ലക്ഷ്യമിട്ട് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃതത്തില്‍ നടത്തിവരുന്ന ഹൃദയപൂര്‍വ്വം പൊതിച്ചോറ് പദ്ധതി അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബിൽ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പരിപാടി കൂടുതല്‍ വിപുലീകരിക്കുന്നതിനായി ഫെബ്രുവരി നാലുമുതല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഉച്ചഭക്ഷണ വിതരണം ആരംഭിക്കും.

1500 നും 2000 നും ഇടയില്‍ പൊതിച്ചോറുകള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഇവിടെ വിതരണം ചെയ്യും. പരിയാരം മേഖലയിലെ ഏഴു ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നാണ് ഇതിനായി പൊതിച്ചോറുകള്‍ ശേഖരിക്കുക. അഞ്ചു വര്‍ഷം കൊണ്ടു 17 ലക്ഷം പൊതിച്ചോറുകളാണ് ഡി.വൈ.എഫ്.ഐ പദ്ധതിയുടെ ഭാഗമായി ജനങ്ങളുടെ സഹകരണത്തോടെ വിതരണം ചെയ്തതെന്നും കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പദ്ധതിയുടെ ഭാഗമായി വരുന്നതോടെ പ്രതിദിനം 3000 പൊതിച്ചോറുകള്‍ വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നാലിന് ഉച്ചയ്ക്ക് ആരംഭിക്കുന്ന പൊതിച്ചോറുകളുടെ വിതരണ ഉദഘാടനം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ നിര്‍വഹിക്കും.

എം.വിജിന്‍ എം.എല്‍.എ , ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം എം.ഷാജര്‍ .സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ് എന്നിവര്‍ പങ്കെടുക്കും. മെഡിക്കല്‍ കോളേജിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഒരു കാര്‍ഡില്‍ രണ്ടു പൊതിച്ചോര്‍ വീതമാണ് നല്‍കുകയെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ. സരിന്‍ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്സല്‍, സംസ്ഥാന കമ്മിറ്റിയംഗം പി.എം അഖില്‍ , ജില്ലാ സെക്രട്ടറിയേറ്റംഗം സി.പി. ഷിജു എന്നിവര്‍ പങ്കെടുത്തു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog