മാക്കൂട്ടം പാതയിൽ മാലിന്യം തള്ളുന്നതിനിടെ വീണ്ടും വാഹനം പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം​പാ​ത​യി​ലെ വ​ന​മേ​ഖ​ല​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നി​ടെ വീ​ണ്ടും വാ​ഹ​നം പി​ടി​കൂ​ടി. കു​ട​ക് ബ്ര​ഹ്മ​ഗി​രി സ​ങ്കേ​തം വ​ന​പാ​ല​ക​രും ബെ​ട്ടോ​ളി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ചേ​ർ​ന്നാ​ണ് കേ​ര​ള ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള വാ​ഹ​നം മാ​ലി​ന്യ​മ​ട​ക്കം പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നും പി​ഴ​യാ​യി എ​ട്ടാ​യി​രം രൂ​പ ഈ​ടാ​ക്കു​ക​യും ചെ​യ്‌​തു.
മാ​ക്കൂ​ട്ടം വ​ന​മേ​ഖ​ല​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ന്ധ്ര, കേ​ര​ള ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ലോ​റി​ക​ൾ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ൽ ആ​ന്ധ്ര ര​ജി​സ്‌​ട്രേ​ഷ​ൻ ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും അ​തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കേ​ര​ള ര​ജി​സ്‌​ട്രേ​ഷ​ൻ വാ​ഹ​ന അ​ധി​കൃ​ത​രി​ൽ നി​ന്നും പ​തി​നാ​യി​രം രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ശ​നി​യാ​ഴ്ച വീ​ണ്ടും മാ​ലി​ന്യം ത​ള്ളു​ന്ന​തി​നി​ടെ കേ​ര​ള ര​ജി​സ്‌​ട്രേ​ഷ​ൻ വാ​ഹ​നം പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നും ക​ർ​ണാ​ട​ക​യി​ലേ​ക്ക് ലോ​ഡെ​ടു​ക്കാ​നും കേ​ര​ള​ത്തി​ൽ ലോ​ഡി​റ​ക്കി ക​ർ​ണാ​ട​ക​യി​ലേ​ക്കും പോ​കു​ന്ന ഒ​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് പ്ലാ​സ്റ്റി​ക്കു​ക​ൾ അ​ട​ക്ക​മു​ള്ള വി​വി​ധ ത​ര​ത്തി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ചെ​റി​യ തു​ക ന​ൽ​കി വ​ന​മേ​ഖ​ല​യി​ൽ ത​ള്ളാ​നാ​യി ക​യ​റ്റി​വി​ടു​ന്ന​ത്.

ഇ​ത്ത​രം മാ​ലി​ന്യം ത​ള്ള​ലി​നെ​തി​രെ പ​രാ​തി ഉ​യ​രു​ക​യും ക​ർ​ണാ​ട​ക​യി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വ​ർ​ത്ത​യാ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മാ​ക്കൂ​ട്ടം വ​ന​മേ​ഖ​ല ഉ​ൾ​ക്കൊ​ള്ളു​ന്ന ബെ​ട്ടോ​ളി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും കു​ട​ക് ബ്ര​ഹ്മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​തം അ​ധി​കൃ​ത​രും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​നും മു​ന്നോ​ട്ടു​വ​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha