കണ്ണൂരിൽ കമ്യൂണിറ്റി സൈക്യാട്രി ക്ലിനിക്കുകൾ ഒരുങ്ങുന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 16 February 2023

കണ്ണൂരിൽ കമ്യൂണിറ്റി സൈക്യാട്രി ക്ലിനിക്കുകൾ ഒരുങ്ങുന്നു

കണ്ണൂർ : കണ്ണൂർ ജില്ലയിലെ വിവിധ എൻ.ജി.ഒ.കളും ‘തണലും’ ചേർന്ന് ജില്ലയിൽ കമ്യൂണിറ്റി സൈക്യാട്രി ക്ലിനിക്കുകൾ ആരംഭിക്കുന്നു. ‘എമ്പതി’ പദ്ധതിയുടെ കീഴിൽ 12 എമ്പതി കമ്യൂണിറ്റി സൈക്യാട്രി ക്ലിനിക്കു‍കളാണ് ആരംഭിക്കുന്നത്. 16-ന് രാവിലെ 10ന് കാഞ്ഞിരോ‌ട് തണൽ ബ്രെയിൻ-ആൻഡ് സ്പൈൻ മെഡിസിറ്റിയിൽ നടക്കുന്ന ചടങ്ങിൽ തണൽ പ്രസിഡന്റ് അബ്ദുൾസത്താർ ക്ലിനിക്കുകളുടെ പ്രഖ്യാപനം നടത്തും.

മാനസികരോഗം മൂലം സമൂഹത്തിൽനിന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ടിവരുന്നവരെ കണ്ടെത്തി ചികിത്സ നൽകി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വൊളന്റിയർമാരുടെയും ജനങ്ങളുടെയും തുല്യപങ്കാളിത്തം പദ്ധതിക്ക് ആവശ്യമാണെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോ. താജുദീൻ, വി.എൻ.മുഹമ്മദ് അലി, എം.ആർ.നൗഷാദ്, രാമചന്ദ്രൻ, ഇ.ടി.മുഹമ്മദ് മൻസൂർ എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog