സഹകരണമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ മലപ്പുറത്തുചേർന്ന പലിശനിർണയ ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. തിങ്കളാഴ്ചതന്നെ വർധന പ്രാബല്യത്തിൽ വന്നു. ദേശസാത്കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെ പലിശ നിരക്കിനേക്കാൾ കൂടുതൽ പലിശ സഹകരണബാങ്കുകളിലെ നിക്ഷേപകർക്ക് കിട്ടുന്നവിധമാണ് വർധന. സഹകരണമേഖലയിൽ ഇതിനുമുൻപ് കഴിഞ്ഞ ഒക്ടോബറിലാണ് പലിശനിരക്ക് മാറ്റിയത്.
നിക്ഷേപ സമാഹരണ പ്രചാരണം നടക്കുന്ന വേളയിലാണ് പലിശ വർധിപ്പിച്ചത്. ഇതുവഴി കൂടുതൽ നിക്ഷേപം സമാഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. 9,000 കോടിയോളം രൂപയാണ് ഇത്തവണ ലക്ഷ്യം. സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് 150 കോടിയും കേരള ബാങ്ക് 1750 കോടിയും സമാഹരിക്കണം. മറ്റു സഹകരണ ബാങ്കുകളുടെ ലക്ഷ്യം 7250 കോടിയാണ്.
പലിശനിർണയ യോഗത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ, പ്രാഥമിക കാർഷിക സഹകരണ സംഘം (പാക്സ്) അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി. ജോയ് എം.എൽ.എ., സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാർ ടി.വി. സുഭാഷ്, കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്. രാജൻ എന്നിവർ പങ്കെടുത്തു.
പുതുക്കിയ പലിശനിരക്ക് (ശതമാനത്തിൽ)
കാലയളവ് പ്രാഥമിക സഹകരണസംഘം കേരള ബാങ്ക്
(ബ്രാക്കറ്റിൽ പഴയ നിരക്ക്)
15-45 ദിവസം 6.00 (5.50) 5.50 (5.00)
46-90 ദിവസം 6.50 (6.00) 6.00 (5.50)
91-179 ദിവസം 7.00 (6.50) 6.25 (5.75)
180-364 ദിവസം 7.25 (6.75) 6.75 (6.25)
1-2 വർഷം 8.25 (7.75) 7.25 (6.75)
രണ്ടുവർഷത്തിനുമുകളിൽ 8 (7.75) 7.00 (6.75)
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു