തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ പി.പി. രൂപേഷിന്റെ സന്ദർഭോചിതമായ നീക്കത്തിലൂടെയാണ് പയ്യന്നൂർ പെരളത്ത് നിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. പിന്നീട് പയ്യന്നൂർ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരക്കുള്ള ബസുകളിലും മറ്റും സ്ത്രീകളെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരിക്ക് പുറമെ ന്യൂമാഹി, മട്ടന്നൂർ, പരിയാരം, കോഴിക്കോട് ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുള്ളതായാണ് വിവരം.
പയ്യന്നൂരിൽ ബന്ധു വീട്ടിലെത്തിയ എസ്.ഐ രൂപേഷ് കൈയിലുള്ള ഫോണിൽ സൂക്ഷിച്ച സി.സി.ടി.വി ദൃശ്യത്തിൽ നിന്ന് പ്രതികളെ തിരിച്ചറിയുകയും ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന സംഘത്തെ കാറിൽ പിന്തുടർന്ന് വിദ്യാർഥികളുടെയും പരിസരവാസികളുടെയും സഹായത്തോടെ തടഞ്ഞുവെച്ച് പയ്യന്നൂർ പൊലീസിന് കൈമാറുകയുമായിരുന്നു.
തങ്ങള്‍ മോഷണക്കേസിലെ പ്രതികളല്ലെന്നും ആളുമാറിയതാണെന്നും യുവതികൾ നാട്ടുകാരോട് പറഞ്ഞു. എന്നാൽ അവരാരും ഇത് മുഖവിലക്കെടുത്തില്ല.ഇതിനിടെ പിടിക്കപ്പെടുമെന്നായപ്പോള്‍ യുവതികളില്‍ ഒരാള്‍ ഓട്ടോയില്‍ നിന്നും ഇറങ്ങി സ്വന്തം വസ്ത്രം സ്വയംവലിച്ചുകീറി കേസ് തിരിച്ചുവിടാനുള്ള നീക്കവും നടത്തി.
പയ്യന്നൂർ പൊലീസിന്റെ സഹായത്തോടെ യുവതികളെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി. മാലമോഷണക്കേസില്‍ യുവതികള്‍ പിടിയിലായെന്ന വിവരമറിഞ്ഞ് യാത്രക്കിടെയും മറ്റും മാല നഷ്ടപ്പെട്ട നിരവധി സ്ത്രീകള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നുണ്ട്.
മറ്റു ജില്ലകളിലും ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. യാത്രാമധ്യേ സ്റ്റോപ്പുകളില്‍ തനിച്ചുനില്ക്കുന്ന സ്ത്രീകളെ ലക്ഷ്യമിടുന്ന ഇവര്‍ ഓട്ടോയില്‍ വഴിയില്‍ ഇറക്കാമെന്ന് പറഞ്ഞ് വിളിച്ചുകയറ്റിയാണ് സൂത്രത്തില്‍ മാല മോഷണം നടത്തുന്നത്.
സഹയാത്രികരെ മയക്കിയാണ് മോഷണം നടത്തുന്നതെന്നും പറയപ്പെടുന്നുണ്ട്. യുവതികളുടെ പേരും വിലാസവും യഥാർഥമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു