പങ്കാളിത്ത പെൻഷൻ പിൻവലിക്കണം: ജോയിന്റ് കൗൺസിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





ശ്രീകണ്ഠാപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച്, 
 സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുന:സ്ഥാപിക്കണമെന്ന്

 ജോയിന്റ് കൗൺസിൽ ഇരിക്കൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. 

 സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം 

ടി.എം.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

 ജീവനക്കാർക്ക് ലഭിക്കേണ്ടുന്ന ക്ഷാമബത്ത കുടിശ്ശിഖ 

 അനുവദിക്കണമെന്നും, വിവിധ ജനോപകാരപ്രദമായ 

 പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന 

 ജനപക്ഷ സർക്കാർ, ജീവനക്കാരുടെ ന്യായമായ ആവശ്യത്തിന് മുമ്പിൽ 

 കണ്ണടയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

  ജില്ലാ സെക്രട്ടറി റോയി ജോസഫ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.  

മധുസൂദനൻ.സി സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ,  

ജിതിൻ.കെ.വി അധ്യക്ഷത വഹിച്ചു. 

കെ.കെ.കൃഷ്ണൻ രക്ത സാക്ഷി പ്രമേയവും, 

എം.എം.മോഹനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത്, 

 പ്രദീപ്.ടി.എസ്, റഹ്മത്ത്.പി, സുനിത.എ.കെ എന്നിവർ സംസാരിച്ചു. 

പുതിയ ഭാരവാഹികളായി:-  

 റഹ്മത്ത്.പി-(പ്രസിഡന്റ്), 

ഉദയൻ.ഇ-(വൈസ്:പ്രസിഡന്റ്), 

കെ.കെ.കൃഷ്ണൻ-(സെക്രട്ടറി), 

മിൽട്ടൺ.പി.മാർക്കോസ്-(ജോ:സെക്രട്ടറി), 

ജിതിൻ.കെ.വി-(ട്രഷറർ) 

 എന്നിവരേയും, 

*വനിതാ കമ്മിറ്റി* 

 പ്രസിഡണ്ടായി കുഞ്ഞായിഷ, 

സെക്രട്ടറിയായി സുനിത.എ.കെ 

 എന്നിവരേയും തെരെഞ്ഞെടുത്തു.

Visit website

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha