പാനൂരിൽ ബസ്സ്‌ കേറണേൽ മൂക്ക് പൊത്തണം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 6 February 2023

പാനൂരിൽ ബസ്സ്‌ കേറണേൽ മൂക്ക് പൊത്തണം


പാനൂർ ബസ്സ്റ്റാൻഡിൽ മാലിന്യം കുന്നുകൂടി യാത്രക്കാർ മൂക്കുപ്പൊത്തി സഞ്ചരിക്കുന്നത് നിത്യ കാഴ്ചയായി. മാസങ്ങളായി അടഞ്ഞുകിടക്കുന്ന ശൗചാലയത്തിന് സമീപമാണ് മാലിന്യ കൂമ്പാരം. ദുർഗന്ധം മൂലം സമീപത്തുള്ള കച്ചവട സ്ഥാപനങ്ങളിൽ ആളുകൾ വരാതെയായി. നിരവധി തവണ നഗരസഭാ
അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്ന് വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും പറയുന്നു. നഗരസഭ നിലവിൽ വന്നിട്ട് എട്ടു വർഷമായിട്ടും മാലിന്യ സാംസ്കരണത്തിനുള്ള ഒരു നടപടിയുമില്ല. ഓരോ ബജ്റ്റിലും മാലിന്യ സംസ്കരണ പ്ലാന്റിന് തുക മാറ്റി വയ്ക്കാറുണ്ടെങ്കിലും പദ്ധതി നടപ്പാക്കാതെ കടലാസിൽ ഒതുക്കുകയാണ്. പൂക്കോം , പെരിങ്ങത്തൂർ ടൗണുകളിലെ ഹോട്ടലുകളിലെയും, മറ്റു സ്ഥാപനങ്ങളിലെയും വ്യാപാരികൾ ജൈവമാലിന്യം എന്തു ചെയ്യണമെന്നറിയാതെ ദുരിതമനുഭവിക്കുകയാണ്. വീട്ടിൽ കൊണ്ടുപോയി സംസ്കരിക്കുകയാണ് പലരും. മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ സമരങ്ങൾക്ക് ഡി വൈ എഫ് ഐ നേതൃത്വം നൽകുമെന്നും പാനൂർ ബ്ലോക്ക് കമ്മിറ്റി മുന്നറിയിപ്പ് നൽകി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog