പെരുമ്പുന്നയിൽ കൃഷിയിടത്തിൽ അജ്ഞാത ജീവി; വനംവകുപ്പ് പരിശോധന

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​രി​ട്ടി: എ​ട​ത്തൊ​ട്ടി പെ​രു​മ്പു​ന്ന​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ ക​ണ്ട അ​ജ്ഞാ​ത ജീ​വി ജ​ന​ങ്ങ​ളി​ൽ ഭീ​തി​പ​ര​ത്തി. ക​ടു​വ​യെ​ന്ന് തോ​ന്നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ജീ​വി​യെ​യാ​ണ് ക​ണ്ട​തെ​ന്നാ​ണ് ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ വ​നം വ​കു​പ്പ് പു​ലി​യോ ക​ടു​വ​യോ ആ​കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​ഞ്ഞു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ പെ​രു​മ്പു​ന്ന മ​ണി​യാ​ണി എ​ന്ന സ്ഥ​ല​ത്ത് പെ​രു​മ്പു​ന്ന പ​ള്ളി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള റ​ബ​ർ എ​സ്റ്റേ​റ്റി​ലാ​ണ് ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ൾ അ​ജ്ഞാ​ത ജീ​വി​യെ ക​ണ്ട​ത്. നീ​ള​വും ഉ​യ​ര​വും നീ​ണ്ട വാ​ലും ദേ​ഹ​ത്ത് വ​ര​യു​മു​ള്ള ജീ​വി​യെ​യാ​ണ് ക​ണ്ട​തെ​ന്ന് ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ളാ​യ ഷി​ബു ജോ​ർ​ജും ഭാ​ര്യ ബി​ന്ദു​വും പ​റ​ഞ്ഞു.

പു​ല​ർ​ച്ചെ 4.30ഓ​ടെ തോ​ട്ട​ത്തി​ൽ ടാ​പ്പി​ങ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ 100 മീ​റ്റ​ർ അ​ക​ലെ റ​ബ​ർ തോ​ട്ട​ത്തി​ലെ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​താ​ണ് ഇ​വ​ർ ക​ണ്ട​ത്. ഹെ​ഡ്‌​ലൈ​റ്റ് വെ​ളി​ച്ചം തെ​ളി​ഞ്ഞ​തോ​ടെ ജീ​വി വ​ള​രെവേ​ഗ​ത്തി​ൽ ന​ട​ന്നു​നീ​ങ്ങി. രൂ​പസാ​ദൃ​ശ്യം ക​ണ്ട് ക​ടു​വ​യെ​യാ​ണ് ക​ണ്ട​തെ​ന്ന് ഉ​റ​പ്പി​ക്കു​ക​യാ​ണ് ഷി​ബു. ഒ​രാ​ഴ്ച മു​മ്പ് ഈ ​സ്ഥ​ല​ത്തു​നി​ന്ന് ക​ടു​വ​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന അ​ല​ർ​ച്ച കേ​ട്ട​താ​യും നാ​ട്ടു​കാ​രി​ൽ ചി​ല​ർ പ​റ​ഞ്ഞു. നാ​ട്ടു​കാ​രു​ടെ​യും വ​ന​വ​കു​പ്പി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ല​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വ​ര​ണ്ട പ്ര​ദേ​ശ​മാ​യ​തി​നാ​ൽ കാ​ൽ​പാടു​ക​ളൊ​ന്നും തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല.

മ​ണ​ത്ത​ണ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ സി.​കെ. മ​ഹേ​ഷ്, വാ​ച്ച​ർ ഒ.​സി. സി​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പരി​ശോ​ധ​ന​യി​ൽ ക​ടു​വ​യോ പു​ലി​യോ ആ​കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നും കാ​ട്ടു​പൂ​ച്ച​യെ പോ​ലു​ള്ള മ​റ്റു ജീ​വി​ക​ൾ ആ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് എ​ട​ത്തൊ​ട്ടി മേ​ഖ​ല​യി​ൽ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ളും യാ​ത്ര​ക്കാ​രും പു​ലി​യെ ക​ണ്ട​താ​യി പ​റ​ഞ്ഞി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha