തലശേരി കാർണിവൽ ;സംഘാടക സമിതി രൂപീകരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 4 February 2023

തലശേരി കാർണിവൽ ;സംഘാടക സമിതി രൂപീകരിച്ചു



 

തലശേരി: നഗരസഭ നടത്തുന്ന തലശേരി കാർണിവലിന്റെ സംഘാടക സമിതി രൂപികരിച്ചു. ബ്രണ്ണൻ ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തലശേരി സബ്ബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ് ഉൽഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ കെ .എം. ജമുനാ റാണി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വാഴയിൽ ശശി, കെ.കെ.മാരാർ ,മുൻ നഗരസഭ ചെയർമാൻമാരായ സി കെ രമേശൻ ,എം.വി.മുഹമ്മദ് സലിം, ആമിന മാളിയേക്കൽ, എം.പി.അരവിന്ദാക്ഷൻ, അഡ്വ.എം.എസ്.നിഷാദ്, സി.കെ.പി.മമ്മു, എം. പി. സുമേഷ്, കെ.വിനയ രാജ്, പ്രൊഫ. എ.പി. സുബൈർ .തുടങ്ങി രാഷ്ട്രിയ സാമൂഹിക സാംസ്ക്കാരിക മേഖലയിലുള്ളവർ സംസാരിച്ചു.
എപ്രിൽ 23 മുതൽ 30 വരെ തലശേരി കാർണിവൽ നടത്താൻ യോഗം തിരുമാനിച്ചു.നിയമ സ്പീക്കർ അഡ്വ.എ എൻ ഷംസീർ, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ,കെ .മുരളിധരൻ എം പി എന്നിവർ രക്ഷാധികാരികളായിട്ടുള്ള സംഘാടക സമിതി രൂപികരിച്ചു. നഗരസഭ അധ്യക്ഷ കെ.എം.ജമുന റാണി ചെയർപേഴ്സൺ ആയും സിക്രട്ടറി ബിജുമോൻ ജോസഫ് ജനറൽ കൺവീനറുമായി 250 അംഗ കമ്മിറ്റി രൂപികരിച്ചു

 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog