ഘോഷയാത്രക്കിടെ പടക്കം ദിശമാറി പൊട്ടിത്തെറിച്ച് എട്ട് പേർക്ക് പരിക്കേറ്റു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 5 February 2023

ഘോഷയാത്രക്കിടെ പടക്കം ദിശമാറി പൊട്ടിത്തെറിച്ച് എട്ട് പേർക്ക് പരിക്കേറ്റു

 .

കതിരൂർ:ചുണ്ടങ്ങാപ്പൊയിൽ കടമ്പിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഘോഷയാത്രക്കിടെ റോഡിൽ പടക്കം പൊട്ടിക്കവെ ദിശമാറി പൊട്ടിത്തെറിച്ച് കുട്ടികളടക്കം എട്ട് പേർക്ക് പരിക്കേറ്റു. ചുണ്ടങ്ങാപ്പൊയിൽ ഉദയാ നിവാസിൽ കെ.സാന്ദ്ര (17) വണ്ണാത്തിക്കടവിൽ ഹൃതു നന്ദ എസ് രാജീവ് (17) എന്നിവരെ കതിരൂർ പോലീസാണ് തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണാസ്പത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ തലശ്ശേരി സഹകരണാസ്പത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം പടക്കം ദിശമാറി വരുന്നത് കണ്ട് തെയ്യം കെട്ടിയവരും ചെണ്ടക്കാരും ഓടി രക്ഷപ്പെട്ടു . നൂറ് കണക്കിന് ആളുകൾ കൂടി നിന്നവരുടെ ഇടയിലേക്കാണ് പടക്കം വീണ് പൊട്ടിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog