തലശ്ശേരി: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. പാലയാട് നരിവയലിലെ മർവയിൽ മുഹമ്മദ് അജ്മൽ നിഹാൽ (25), പാലയാട് ഹൈസ്കൂളിന് സമീപം സഫ മൻസിലിൽ റസൽ (25), പാലയാട് വെള്ളൊഴുക്കിലെ വട്ടയിൽ ഹൗസിൽ വി. ഷഹബാസ്(27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധനക്കിടെ ധർമടം എസ്.ഐ സതീശനും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.
ധർമടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇവരിൽ നിന്ന് 2.81 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച കെ.എൽ 58 എ.സി 8657 നമ്പർ മോട്ടോർ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാലയാട് ബൈപാസ് മേൽപാലത്തിനടുത്ത് നിന്നാണ് ചൊവ്വാഴ്ച്ച രാത്രി ഇവർ പൊലീസ് പിടിയിലായത്. പരിശോധനക്കിടയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മൂവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
V
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു