വിവിധ പുരസ്കാരങ്ങൾ കരസ്ഥമാക്കി നാടിനഭിമാനമായ ഈ കഥാകാരിക്ക് ഇന്ന് ജീവിത പ്രയാസങ്ങളെ തരണം ചെയ്യാൻ ഏക ആശ്രയം തട്ടുകടയാണ്. ഇരിട്ടി-മട്ടന്നൂർ റോഡിൽ കൂളിചെമ്പ്രയിലെ റോഡരികിലാണ് എഴുത്തുകാരിയുടെ തട്ടുകട. കുലുക്കി സർബത്ത് മുതൽ മീനടവരെ വിൽപന നടത്തുന്നുണ്ടിവിടെ. ഇതിനകം തന്നെ റോഡരികിലെ ഈ തട്ടുകട ശ്രദ്ധേയമായി കഴിഞ്ഞു. കൊഴിഞ്ഞുവീണ തൂവൽ എന്ന ചെറുകഥ എഴുതി ഡോക്ടർ അംബേദ്കർ അവാർഡും ഹൃദയകുമാരി പുരസ്കാരവും ഇതിനകം തന്നെ സീനത്ത് മുനീർ സ്വന്തമാക്കിയിട്ടുണ്ട്.
രാവിലെ തന്നെ വിവിധ തരത്തിലുള്ള വിഭവങ്ങൾ വീട്ടിൽനിന്ന് തയാറാക്കി കൊണ്ടുവരും. അതോടൊപ്പം കുലുക്കി സർബത്ത് മുതലുള്ള ശീതള പാനീയങ്ങളും വിൽപന നടത്തി ജീവിതമാർഗം കണ്ടെത്തുകയാണ്. ഈ തിരക്കിനിടയിലും കൊഴിഞ്ഞുവീണ തൂവലിന്റെ രണ്ടാം ഭാഗം മാർച്ച് മാസം ഇറക്കാനുള്ള തിരക്കിലാണ് സീനത്ത്. മുനീറാണ് ഭർത്താവ്. മിഷാൽ, മിറാഷ് എന്നിവർ മക്കളാണ്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു