ഇരിക്കൂർ കൊളപ്പയിലുണ്ടായ വാഹനാപകടത്തിൽ ഇറച്ചി വ്യാപാരി മരണപെട്ടു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 15 February 2023

ഇരിക്കൂർ കൊളപ്പയിലുണ്ടായ വാഹനാപകടത്തിൽ ഇറച്ചി വ്യാപാരി മരണപെട്ടു


ഇരിക്കൂർ- കൊളപ്പ വായനശാലക്ക് സമീപം ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു. ഇരിക്കൂറിലെ ഇറച്ചി വ്യാപാരിയായ കാരോത്ത് മുജീബ് റഹ്മാൻ (49) ആണ് ഇന്ന് രാവിലെ നടന്ന അപകടത്തിൽ മണപ്പെട്ടത്. ഭാര്യ വീടായ ചെക്കികുളത്ത് നിന്നും ഇരിക്കൂറിലേക്ക് പോകുമ്പോഴാണ് അപകടം. ബൈക്കോടിച്ചിരുന്ന ആയിപ്പുഴ ടിമ്പർ മില്ലിൽ ജോലി ചെയ്യുന്ന കബീറിന് നിസ്സാരമായ പരിക്കേറ്റു. പരേതനായ മാങ്ങാടൻ മാമുവിൻ്റെയും കരോത്ത് ഖദീജയുടെയും മകനാണ്. ഭാര്യ ചെക്കിക്കുളം പള്ളിയത്തെ എം ഖദീജ. മക്കൾ: ഫാസിൽ (ഗൾഫ്), ഫാത്തിമ, ഫിദ, മരുമകൻ ഹംസ (ഗൾഫ്), സഹോദരങ്ങൾ: അഷ്‌റഫ്‌, ഹനീഫ (ബീഫ് മാർക്കറ്റ്, കമാലിയ സ്കൂൾ പരിസരം). ഖബറടക്കം ചെക്കിക്കുളം പാറാൽ ജുമാ മസ്ജിദിൽ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog