കേരളത്തിലെ നഴ്‌സുമാരെ തേടി യു.കെ സംഘം വരുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേരളത്തിൽ നിന്ന് നിന്ന് ആരോ​ഗ്യമേഖലയിലേക്ക് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാനായി ബ്രിട്ടീഷ് ദേശീയ ആരോഗ്യ സർവീസ്‌ (എൻ.എച്ച്‌.എസ്‌) സംഘം ഈ മാസം തിരുവനന്തപുരത്ത് എത്തും. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ്‌ സാങ്കേതിക ജീവനക്കാർ എന്നിവർക്കാണ്‌ അവസരം ഒരുങ്ങുന്നത്‌.

ബ്രിട്ടണിന് ഏറ്റവും കൂടുതല്‍ നഴ്സുമാരെ സംഭാവന ചെയ്യുന്ന കേരളത്തില്‍ നിന്നും സുസ്ഥിരമായ റിക്രൂട്ടിങ്‌ പാത ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് സന്ദര്‍ശനമെന്ന് എൻ.എച്ച്‌.എസ്‌ പ്രസ്താവനയില്‍ അറിയിച്ചു. സംസ്ഥാനത്ത്‌ എത്തുന്ന അഞ്ചംഗ സംഘം മന്ത്രിമാർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.

സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ്‌ ഡെവലപ്‌മെന്റ്‌ എംപ്ലോയ്‌മെന്റ്‌ പ്രൊമോഷൻ കൺസൾട്ടന്റ്‌സ്‌, സ്കിൽസ്‌ കൗൺസിൽ എന്നിവയുമായി ചേർന്നാണ്‌ റിക്രൂട്ട്‌മെന്റ്‌ നടത്തുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ യുകെ സന്ദര്‍ശനത്തില്‍ ആരോ​ഗ്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha