മട്ടന്നൂർ : മട്ടന്നൂർ ഇരിട്ടി റോഡിൽ കളറോഡ് പാലത്തിന്റെ താഴെ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നതായി പരാതി.
പുതിയ പാലത്തിന് സമീപമാണ് മാലിന്യം തള്ളുന്നത്
കഴിഞ്ഞ ദിവസം ഇത് പോലെ മാലിന്യം തള്ളിയപ്പോൾ നാട്ടുകാർ പിടികൂടിയിരുന്നു.
സമീപ പ്രദേശത്തെ മദ്രസയിലേക്കും സ്‌കൂളിലേക്കും ഇത് വഴി നിരവധി കുട്ടികൾ ഉൾപ്പടെയുള്ളവർ യാത്ര ചെയ്യുന്നതും പരിസരത്ത് മറ്റു കുടുംബങ്ങൾ താമസിക്കുന്നതുമായ ഇടത്താണ് മാലിന്യം യഥേഷ്ടം തള്ളുന്നത് മഴക്കാലം അടുത്തിരിക്കുന്നതിനാൽ പകർച്ചവ്യാധി പോലുള്ള രോഗങ്ങൾ പകരാനും സാധ്യത ഉണ്ട്.
മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ദുരിതമകറ്റാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു