ധർമടം : വീട് വൈദ്യുതീകരിക്കാൻ പ്രയാസപ്പെട്ട കുടുംബത്തിന് സൗജന്യമായി വയറിങ് ചെയ്തു കൊടുത്ത് വൈദ്യുതി എത്തിച്ച് കെ.എസ്.ഇ.ബി ജീവനക്കാരുടെ മാതൃകാപരമായ പ്രവർത്തനം. കെ.എസ്.ഇ.ബി ധർമടം സെക്ഷനിലെ ജീവനക്കാരാണ് മേലൂരിലെ ചിത്രകുമാരിയുടെ വീട് വയറിങ് ചെയ്ത് കൊടുത്ത് ഒരാഴ്ചയ്ക്കകം വൈദ്യുതി എത്തിച്ചത്.
പണി പൂർത്തിയാവാത്ത വീട്ടിൽ വൈദ്യുതി ഇല്ലാതെ കഴിയുന്ന കുടുംബത്തിന്റെ അവസ്ഥ ഓവർസിയർ ജ്യോതിഷാണ് ഓഫിസിൽ അറിയിച്ചത്. ഭർത്താവ് കിടപ്പിലായതിനാൽ വൈദ്യുതീകരണവും മുടങ്ങി. വിവരം അറിഞ്ഞ ഉടനെ വയറിങ്ങിനാവശ്യമായ സാധനങ്ങൾ ജീവനക്കാർ തന്നെ വാങ്ങി നൽകി. വയറിങ് കെ.എസ്.ഇ.ബി മസ്ദൂർ വിഭാഗം ജീവനക്കാരായ പാലയാട്ടെ കെ.പി. അനൂപ്കുമാറും ഇ. ദേവദാസും രണ്ടു ദിവസം കൊണ്ടു ചെയ്തു തീർത്തു. എർത്തിനുള്ള ജോലികൾ നാട്ടുകാരായ പി. സുനിലും അനിലും ചെയ്തു.
ഇന്നലെ കണക്ഷൻ നൽകി. കെ.എസ്.ഇ.ബി തലശ്ശേരി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ. ബഷീർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. സീനിയർ സൂപ്രണ്ട് കെ.വി. അനിൽ അധ്യക്ഷത വഹിച്ചു. സബ് എൻജിനീയർ കെ.പി. സനൂജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ടി. ലിബീഷ്, പഞ്ചായത്ത് അംഗങ്ങളായ കെ. നാരായണൻ, ബിന്ദു, ഓവർസിയർ പി. സതീശൻ എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു