അപകട കെണിയൊരുക്കി മലയോര ഹൈവേ കാറ്റാം കവല വളവ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 7 February 2023

അപകട കെണിയൊരുക്കി മലയോര ഹൈവേ കാറ്റാം കവല വളവ്


വള്ളിക്കടവ്: തുടർച്ചയായ വാഹനാപകടങ്ങളും നിരവധി പേരുടെ മരണവും തുടർക്കഥയായ വള്ളിക്കടവ്- ചിറ്റാരിക്കാൽ മലയോര ഹൈവേയിൽ കാറ്റാംകവല വളവിൽ ഇന്ന് വീണ്ടും അപകടം നടന്നു. ഇന്നു രാവിലെ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറാണ് വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഇതിനകം ആറ് പേരുടെ മരണത്തിനും നിരവധി പേർക്ക് പരുക്കിനും കാരണമായതാണ് മലയോര ഹൈവേയിലെ ഈ ഇ റക്കവും വളവും. റോഡ് നിർമാണത്തിൽ അപാകതയുണ്ടെന്ന് ഡ്രൈവർമാരും നാട്ടുകാരും തുടക്കം മുതൽ ആരോപിച്ചിരുന്നു. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതർ മൗനം തുടരുകയാണ്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog