കണ്ണൂരില്‍ രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: 46-കാരന് മരണം വരെ തടവ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 28 February 2023

കണ്ണൂരില്‍ രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: 46-കാരന് മരണം വരെ തടവ്

തളിപ്പറമ്പ് : രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പരിയാരം തൊണ്ടന്നൂരിലെ തമ്പിലാന്‍ ഹൗസില്‍ ടി. സുനിലിന് (46) മരണം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി സി. മുജീബ് റഹ്‌മാനാണ് ശിക്ഷിച്ചത്.

വിവിധ വകുപ്പുകള്‍പ്രകാരമുള്ള കേസില്‍ ജീവപര്യന്തവും പത്തുവര്‍ഷവുമായി ശിക്ഷ വേറെയുമുണ്ട്. 2016 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. പ്രതിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ വീടിനകത്തുവെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
പോലീസ് ഇന്‍സ്പെകടറായിരുന്ന കെ.ഇ. പ്രേമചന്ദ്രനാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog